ക്വിക്ക് കൊമേഴ്‌സ് നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ പ്രിയപ്പെട്ട സർവീസ് ആയി മാറിക്കൊണ്ടിരിക്കുവയാണ് കൊച്ചിയില്‍ ഇൻസ്റ്റാമാർട്ട്
കൊച്ചി : ക്വിക്ക് കൊമേഴ്‌സിനെ സ്വാഗതം ചെയ്ത് കൊച്ചി നാളികേരം മുതല്‍ സ്വര്‍ണം വരെ എല്ലാത്തിനും ഇന്‍സ്റ്റാമാര്‍ട്ടില്‍ വന്‍ ഡിമാന്‍ഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് 2021ല്‍ കൊച്ചിയില്‍ ആരംഭിച്ചതു മുതല്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ വിലകൂടിയ വസ്തുക്കള്‍ വരെ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി മാറി.
കൊച്ചിയുടെ ശക്തമായ പ്രാദേശികസ്വത്വം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു, 2024 ജനുവരി മുതല്‍ നാളികേര വില്‍പ്പനയില്‍ 66% വര്‍ദ്ധനവും വെളിച്ചെണ്ണ വില്‍പ്പനയില്‍ 32% വര്‍ദ്ധനവും രേഖപ്പെടുത്തി. പാല്‍, പ്രത്യേകിച്ച് മില്‍മ പ്രൈഡ് പോലുള്ള പ്രാദേശിക ബ്രാന്‍ഡുകള്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വിഭാഗമാണ്. ഓര്‍ഡറുകളുടെ ശരാശരി ഡെലിവറി സമയം ഏകദേശം 11 മിനിറ്റാണ്, വൈകുന്നേരം 6:00 നും രാത്രി 9:30 നുമിടയിലാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഇന്‍സ്റ്റാമാര്‍ട്ട് അതിന്റെ സേവനങ്ങളും വ്യാപ്തിയും വികസിപ്പിക്കുകയാണ്, ഇപ്പോള്‍ 125ല്‍ അധികം നഗരങ്ങളില്‍ ഡെലിവറി ചെയ്യുന്നു, കൂടാതെ 50,000 ഉല്‍പ്പന്നങ്ങള്‍ വരെ സ്‌റ്റോക്ക് ചെയ്യുന്ന പുതിയ ‘മെഗാപോഡുകളും’ ആസൂത്രിതവും താങ്ങാനാവുന്നതുമായ വാങ്ങലുകള്‍ക്കായി ‘മാക്‌സ്‌സേവര്‍ ‘ എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.

