‘സബ്‌സെ പെഹ്‌ലെ ലൈഫ് ഇന്‍ഷുറന്‍സ്’ ;  ക്യാംപെയിനുമായി ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ 

രാജ്യത്തെ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയായ ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലിനു കീഴില്‍ ‘ഇന്‍ഷുറന്‍സ് അവേര്‍നെസ് കമ്മിറ്റിയാണ്’ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.
കൊച്ചി: രാജ്യത്തെ 18 മുതല്‍ 35 വയസുവരെയുള്ള 90 ശതമാനം യുവാക്കള്‍ക്കിടയില്‍ ലൈഫ് ഇന്‍ഷുറന്‍സിനെപ്പറ്റി കൃത്യമായ ധാരണയില്ലെന്ന പഠനങ്ങളുടെ പശ്ചാത്തലത്തില്‍, ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ രാജ്യവ്യാപകമായി ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. ‘സബ്‌സെ പെഹ്‌ലെ ലൈഫ് ഇന്‍ഷുറന്‍സ്’ (ഏറ്റവുമാദ്യം ലൈഫ് ഇന്‍ഷുറന്‍സ്) എന്ന പേരില്‍ നടത്തുന്ന ക്യാംപെയിനിലൂടെ പൊതുജനങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ബോധവല്‍ക്കരണവും ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യകതയും പ്രചരിപ്പിക്കും. രാജ്യത്തെ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയായ ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലിനു കീഴില്‍ ‘ഇന്‍ഷുറന്‍സ് അവേര്‍നെസ് കമ്മിറ്റിയാണ്’ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.

നാമമാത്രമായ തുകയ്ക്കാണ് ആളുകള്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഇത് അവരുടെ കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും പര്യാപ്തമല്ല എന്നാണ് കണ്ടെത്തല്‍. ഈ അന്തരം (ഇന്‍ഷുറന്‍സ് പ്രൊട്ടക്ഷന്‍ ഗ്യാപ്) 2019ല്‍ രാജ്യത്താകമാനം 83 ശതമാനമായിരുന്നത് 2023 ആയപ്പോഴേക്കും 87 ശതമാനമായി ഉയര്‍ന്നു. ഇതില്‍ 90 ശതമാനം യുവാക്കള്‍ക്കും ലൈഫ് ഇന്‍ഷുറന്‍സിനെപ്പറ്റി കൃത്യമായ ധാരണയില്ലെന്ന് പൂണെ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏജിങ് (എന്‍ഐഎ) നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്തെ 25000 ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് 10 ശതമാനം ആളുകളെയെങ്കിലും ഇന്‍ഷുറന്‍സ് വരിക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്യാംപെയിന്‍ അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ വഴിനടത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘സബ്‌സെ പെഹ്‌ലെ ലൈഫ് ഇന്‍ഷുറന്‍സ്’ ക്യാംപെയിന്‍ ആരംഭിച്ചതെന്ന് ഇന്‍ഷുറന്‍സ് അവേര്‍നെസ് കമ്മിറ്റിയംഗം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു