മാധ്യമ രംഗത്ത് മല്‍സരം വര്‍ധിക്കുന്നു : മന്ത്രി മുഹമ്മദ്  റിയാസ് 

എറണാകുളം പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ പ്രിവിലേജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി: മാധ്യമ തൊഴില്‍ മേഖല ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നതെന്നും  മാനസിക സമ്മര്‍ദം ഏറെ അനുഭവിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും മന്ത്രി പി എ മുഹമ്മദ്  റിയാസ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ പ്രിവിലേജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമരംഗത്ത് മത്സരം വര്‍ധിക്കുകയാണ്. അതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ റിസ്‌ക് എടുക്കേണ്ടി വരുന്നുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

കൗണ്‍സിലിംഗ് കൂടി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.മൊബൈല്‍ ഫോണ്‍ ഉള്ളവരെല്ലാം മാധ്യമപ്രവര്‍ത്തകരാകുന്ന കാലമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ഓര്‍മ്മപ്പെടുത്തി. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ.ജയദേവ് നളന്ദ, അമൃത അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ വി ബീന, കിന്റര്‍ ഹോസ്പിറ്റല്‍ സിഇഒ  സതീഷ് കുമാര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മീഡിയ ആന്‍ഡ് ബ്രാന്‍ഡിങ് മാനേജര്‍  ആര്‍.വിനോദ്, രാജഗിരി ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ജോസ്  പോള്‍ , പ്രസ്‌ക്ലബ് സെക്രട്ടറി എം ഷജില്‍ കുമാര്‍,നിര്‍വാഹക സമിതിയംഗം പി.ഒ. ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു