മഴക്കാലത്ത്, ചര്‍മം മങ്ങിയതും, നിര്ജീവവും, തിളക്കമില്ലാത്തതുമായി കാണപ്പെടുന്ന സാഹചര്യമുണ്ട്. ചര്‍മാരോഗ്യത്തിന് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ബദാം, ഹെര്‍ബല്‍ ടീ, മഞ്ഞള്‍ തുടങ്ങിയ പ്രകൃതിദത്ത പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇതിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.
കൊച്ചി: മഴക്കാലത്ത് ചര്‍മം വരണ്ടുപോവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആയുര്‍വേദ വിദഗ്ധ ഡോ. മധുമിത കൃഷ്ണന്. മഴക്കാലത്ത്, ചര്‍മം മങ്ങിയതും, നിര്ജീവവും, തിളക്കമില്ലാത്തതുമായി കാണപ്പെടുന്ന സാഹചര്യമുണ്ട്. ചര്‍മാരോഗ്യത്തിന് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ബദാം, ഹെര്‍ബല്‍ ടീ, മഞ്ഞള്‍ തുടങ്ങിയ പ്രകൃതിദത്ത പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇതിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.
ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മം നേടുന്നതിന് ദിവസേനയുള്ള ലഘുഭക്ഷണമായി ബദാം ഉപയോഗിക്കാമെന്നും അവര്‍ ശുപാര്‍ശ ചെയ്തു. ശരീരത്തെ വിഷ വിമുക്തമാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ഇഞ്ചി, തുളസി എന്നിവ അടങ്ങിയ ഹെര്‍ബല്‍ ടീ. ഹെര്‍ബല്‍ ടീകള്‍ വാത, പിത്ത, കഫ ദോഷങ്ങളെ സന്തുലിതമാക്കുകയും വീക്കം കുറയ്ക്കുകയും മുഖക്കുരു പോലുള്ള ചര്‍മ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും. മാതളനാരങ്ങ, ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തെയും തിളക്കത്തെയും സ്വാധീനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

