ശ്രീക്കുട്ടന്‍ 2027  വരെ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ തുടരും

തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളര്‍ന്നു വന്ന താരമാണ്.2022-ല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിനൊപ്പം ചേര്‍ന്ന ശ്രീക്കുട്ടന്‍, ഡെവലപ്മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവയുള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
കൊച്ചി : മലയാളി താരം എം.എസ്  ശ്രീക്കുട്ടന്‍  കേരളാ ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറില്‍ ഒപ്പു വെച്ചു, 2027 വരെ ഉള്ള കരാറില്‍ ആണ് ഒപ്പു വെച്ചിരിക്കുന്നത്.  തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളര്‍ന്നു വന്ന താരമാണ്.2022-ല്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് ടീമിനൊപ്പം ചേര്‍ന്ന ശ്രീക്കുട്ടന്‍, ഡെവലപ്മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവയുള്‍പ്പെടെ വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. റിസര്‍വ് ടീമിലെ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തെ 2023-24 സീസണില്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം തുടര്‍ന്ന ശ്രീക്കുട്ടന്‍, ഈ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളില്‍ കളിക്കുകയും, മോഹന്‍ ബഗാനെതിരെ ഒരു ഗോള്‍ നേടുകയും ചെയ്തു.

കളിക്കളത്തില്‍ വേഗതയും ശാരീരികക്ഷമതയും എപ്പോഴും നിലനിര്‍ത്തുന്ന ശ്രീക്കുട്ടന്‍, പെട്ടെന്നുള്ള മുന്നേറ്റങ്ങളിലൂടെ ഗോള്‍ നേടാന്‍ കഴിവുള്ള ഒരു താരമായാണ് വിലയിരുത്തപ്പെടുന്നത്. യുവ താരങ്ങളെ, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവരെ വളര്‍ത്തിക്കൊണ്ട് വരിക എന്ന ഞങ്ങളുടെ ഉദ്യമത്തില്‍ ഞങ്ങള്‍ ഉറച്ചു തന്നെ നില്‍ക്കുന്നുവെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.  കഠിനാധ്വാനത്തിലൂടെയും സ്ഥിരമായ പ്രകടനത്തിലൂടെയും വളര്‍ന്നു വന്ന ഒരു കളിക്കാരന്റെ ഉത്തമ ഉദാഹരണമാണ് ശ്രീക്കുട്ടനെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി  റിസര്‍വ് ടീമിനൊപ്പം വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി വളര്‍ന്നു വന്ന കളിക്കാരനാണ് ശ്രീക്കുട്ടനെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കളിയില്‍ വളരെ ഊര്‍ജ്ജസ്വലതയും, പെട്ടെന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നതിലും ഒപ്പം സ്വാഭാവികമായ ഗോള്‍ സ്‌കോറിംഗ് കഴിവുമുള്ള ഒരു കളിക്കാരനാണ് അദ്ദേഹം. സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു, അതിലൂടെ പരിശീലകന്‍ ഡേവിഡിന്റെ ശ്രദ്ധ നേടാനും ശ്രീക്കുട്ടന് സാധിച്ചു. വരും സീസണുകളില്‍ ഐ.എസ്.എല്ലില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കളിക്കാരനായി അദ്ദേഹം മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുക എന്നതാണ് എനിക്ക് എല്ലാമെന്നും, ഈ ക്ലബ് എന്റെ വീടാണെന്നും ശ്രീക്കുട്ടന്‍ പറഞ്ഞു. എല്ലാ തലങ്ങളിലും വളരാന്‍ ക്ലബ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ പരിശീലകരോടും മാനേജ്‌മെന്റിനോടും അവര്‍ നല്‍കിയ വിശ്വാസത്തിന് ഞാന്‍ ശരിക്കും നന്ദിയുള്ളവനാണ്. എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ ശ്രമിക്കുമെന്നും ശ്രീക്കുട്ടന്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു