പുതിയ റെനോ ട്രൈബര്‍ പുറത്തിറക്കി

ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്.
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും നൂതന 7സീറ്റര്‍ കാറായ പുതിയ റെനോ ട്രൈബര്‍ പുറത്തിറക്കി. റെനോയുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ, പുതിയതും ആധുനികവുമായ ഡിസൈനും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രൈബര്‍ വരുന്നതെന്ന് റെനോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വെങ്കടറാം മാമില്ലപ്പിള്ളെ പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാണിത്. പുതിയ ബ്രാന്‍ഡ് ലോഗോയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 35ലധികം ഡിസൈന്‍, ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് പുതിയ റെനോ ട്രൈബറില്‍ വരുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ പുതുമയുള്ളതും പ്രീമിയം ഡ്രൈവിങ് അനുഭവവും നല്‍കും. ആകര്‍ഷകമായ ബോള്‍ഡ് ന്യൂ ഗ്രില്‍, പുതിയ ശില്‍പഭംഗിയുള്ള ഹുഡ്, പുനര്‍രൂപകല്‍പന ചെയ്ത ബംബര്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോടു കൂടിയ അഡ്വാന്‍സ്ഡ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ ട്രൈബറിന്റെ മുന്‍ഭാഗം മുഴുവനായും പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്. പൂര്‍ണമായും പുനര്‍രൂപകല്‍പന ചെയ്ത ഡാഷ്‌ബോര്‍ഡ് ലേഔട്ടാണ് മറ്റൊരു സവിശേഷത.

മോഡേണ്‍ ഡ്യുവല്‍ടോണ്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട് വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി തടസമില്ലാതെ സംയോജിപ്പിച്ചിട്ടുണ്ട്. പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, മോഡേണ്‍ എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ക്യാബിന്‍ ലൈറ്റിങ്, കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയും പുതിയ ഇന്റീരിയറില്‍ ഉള്‍പ്പെടുന്നു.എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകളും, സെഗ്മെന്റില്‍ ആദ്യമായി ഒരു ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറും ഉള്‍പ്പെടെ അഞ്ച് പുതിയ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ റെനോ ട്രൈബര്‍ വരുന്നത്. ഇഎസ്പി, ടിപിഎംഎസ്, ബ്രേക്ക് അസിസ്‌റ്റോടുകൂടിയ ഇബിഡി തുടങ്ങി ആകെ 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ റെനോ ട്രൈബറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.6250 ആര്‍പിഎമ്മില്‍ പരമാവധി 72 പിഎസ് പവറും, 3500 ആര്‍പിഎമ്മില്‍ പരമാവധി 96 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനാണ് ട്രൈബറിന്റെ കരുത്ത്. ഓതെന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ നാല് പുതിയ വേരിയന്റുകളില്‍ പുതിയ ട്രൈബര്‍ ലഭ്യമാവും. നാലു വേരിയന്റുകളിലും 5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. ടോപ്പ്എന്‍ഡ് ഇമോഷന്‍ വേരിയന്റില്‍ അഡ്വാന്‍സ്ഡ് ഈസിആര്‍ എഎംടി ഓപ്ഷനും ഉണ്ട്. 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് കാര്‍ വരുന്നത്, റെനോ സെക്യൂര്‍ പ്രോഗ്രാമിന് കീഴില്‍ ഇത് 7 വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ കവറേജായി വര്‍ധിപ്പിക്കാനാവും. 3 വര്‍ഷത്തെ വാറന്റിയോടെ സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി റെട്രോഫിറ്റ്‌മെന്റ് കിറ്റുകളോടൊപ്പം ഇപ്പോള്‍ രാജ്യത്തുടനീളം പുതിയ ട്രൈബര്‍ ലഭ്യമാവും. 6.29  ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ്‌ഷോറൂം). എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലാണ് റെനോ ട്രൈബറിന്റെ നിര്‍മാണം. റെനോയുടെ പുതിയ ബ്രാന്‍ഡ് ലോഗോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോഡലാണ് പുതിയ ട്രൈബറെന്നും വെങ്കടറാം മാമില്ലപ്പിള്ളെ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു