കെടിഎമ്മിന്റെ പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്; 19 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍

വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ് ഇന്‍സെന്റീവ്‌സ്, കോഫറന്‍സസ് ആന്‍ഡ് എക്‌സിബിഷന്‍സ് എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്‌മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം.
കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് ആഗസ്റ്റില്‍ നടത്തുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് രജിസ്‌ട്രേഷനില്‍ 19 വിദേശ രാജ്യങ്ങളില്‍ നിന്നായി 55 പ്രതിനിധികളെത്തും. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ് ഇന്‍സെന്റീവ്‌സ്, കോഫറന്‍സസ് ആന്‍ഡ് എക്‌സിബിഷന്‍സ് എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്‌മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. യുഎഇ(9), യുകെ(7), ജര്‍മ്മനി, യുഎസ്എ(5) എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍ എത്തുന്നത്. ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഹംഗറി, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, ഒമാന്‍, പോളണ്ട്, റുമേനിയ, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുര്‍ക്കി, യുക്രെയിന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെത്തും. ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന്റെ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 658 ബയര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 603 ആഭ്യന്തര രജിസ്‌ട്രേഷന്‍ നടന്നു. സെല്ലര്‍മാര്‍ക്കായി 65 പ്രദര്‍ശന സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദര്‍ശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര മണി വരെയാണ് വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ബയര്‍ രജിസ്‌ട്രേഷന്‍ ഇനിയും വര്‍ധിക്കുമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ഒരു പ്രത്യേകമേഖലയ്ക്ക് വേണ്ടി ഇത്രയും വിപുലമായ അന്താരാഷ്ട്ര മാര്‍ട്ട് സംഘടിപ്പിക്കുന്നതിലൂടെ വികസനോ?ുഖമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള വിനോദസഞ്ചാര മേഖലയെന്ന നിലയ്ക്ക് കേരളത്തിന്ന് ഇപ്പോള്‍ത്തന്നെ മികച്ച സല്‍പ്പേരുണ്ടെന്ന് കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥന്‍ പറഞ്ഞു. ടൂറിസത്തിന്റെ വൈവിധ്യവത്കരണത്തിലും നമ്മുക്ക് മികവ് തെളിയിക്കേണ്ടതുണ്ട്. അതിന്റെ കൂട്ടായ പ്രവര്‍ത്തനമെന്നോണമാണ് ഇദംപ്രഥമമായി ഇത്തരമൊരു മാര്‍ട്ട് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റര്‍ സ്‌റ്റേജ് കേരള എന്നതാണ് പ്രഥമ കോണ്‍ക്ലേവിന്റെ പ്രമേയം. ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരമേഖലയെന്നതിനപ്പുറത്തേക്ക് ടൂറിസത്തിന്റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമം നടത്തുന്നത്. വന്‍കിട മൈസ്‌വെഡിംഗ് കമ്പനികളുമായി ചേര്‍ന്ന് പരിശീലന കളരികള്‍, നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുകയെന്നും സംഘാടകര്‍ വ്യക്തമാക്കി. വിവാഹ പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു