ജിയോപിസി അവതരിപ്പിച്ച് റിലയന്‍സ് ജിയോ

സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമാണ് ജിയോപിസി.
കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസിയെന്ന് റിലയന്‍സ് ജിയോ അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമാണ് ജിയോപിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് പിസിയുടെ എല്ലാവിധ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കില്‍ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാര്‍ഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂര്‍ണ കംപ്യൂട്ടറായി മാറ്റാന്‍ ജിയോപിസിക്ക് സാധിക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ജിയോ പിസിയില്‍ ഉപയോഗിക്കുന്നത്. വേഗതയേറിയതും തടസ്സമില്ലാത്തതുമായ, തല്‍ക്ഷണ ബൂട്ട്അപ്പ്.വൈറസുകളില്‍ നിന്നും മാല്‍വെയറില്‍ നിന്നും നെറ്റ് വര്‍ക്ക്‌ലെവല്‍ പരിരക്ഷ, ജിയോ സെറ്റ്‌ടോപ്പ് ബോക്‌സ്, കീബോര്‍ഡ്, മൗസ്, സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് എവിടെ നിന്നും ആക്‌സസ് ചെയ്യാം.

യാതൊരുവിധ മെയിന്റനന്‍സും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോപിസിയെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസുകള്‍, കുടുംബങ്ങള്‍ എന്നിവരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നു ഇത്. സര്‍ഗ്ഗാത്മകതയും ഉല്‍പ്പാദനക്ഷമതയും ശാക്തീകരിക്കുന്നതിനായി, ജിയോപിസി അഡോബിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ലോകോത്തര ഡിസൈന്‍, എഡിറ്റിംഗ് ടൂളായ അഡോബ് എക്‌സ്പ്രസിലേക്ക് ഉപയോക്താക്കള്‍ക്ക് സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു ഇത്. എല്ലാ പ്രധാന എഐ ടൂളുകളിലേക്കും എല്ലാ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്കും 512 ജിബി ക്ലൗഡ് സ്‌റ്റോറേജും സബ്‌സ്‌ക്രിപ്ഷനില്‍ ലഭ്യമാണ്.ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കായി നിര്‍മ്മിച്ചിരിക്കുന്നതാണ് ജിയോപിസി  ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ മുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വരെ ഇതുപയോഗപ്പെടുത്താമെന്നും റിലയന്‍സ് ജിയോ അധികൃതര്‍ വ്യക്തമാക്കി. നിലവിലെ ജിയോഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കെല്ലാം ജിയോപിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു മാസം സൗജന്യമായി സേവനങ്ങള്‍ ആസ്വദിക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു