കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധ ജ്വാലയുമായി വിശ്വാസികള്‍

വികാരി മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി പെരുമായന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കൊച്ചി:  ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജ ആരോപണം ഉന്നയിച്ച് മലയാളികളായ  സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നീ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതിരെ എളമക്കര  സെന്റ് ആന്റണീസ് പള്ളിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വികാരി മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി പെരുമായന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഫാ. കിരണ്‍, സിസ്റ്റര്‍ ലിഥിയ,  കൈക്കാരന്മാരായ തോമസ് പള്ളിപ്പറമ്പില്‍, സൈജന്‍ ചങ്കന്‍ ഇടശ്ശേരി, വൈസ് ചെയര്‍മാന്‍ അഡ്വ. സൈജി ജേക്കബ്ബ് പാലാട്ടി, ഫാമിലി ഫെലോഷിപ്പ് ജറല്‍ സെക്രട്ടറി  ആന്റണി മാണിക്യത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് വ്യാജ ആരോപണം ഉന്നയിച്ച് മലയാളികളായ  സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നീ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനെതിരെ എളമക്കര  സെന്റ് ആന്റണീസ് പള്ളി വികാരി മോണ്‍സിഞ്ഞോര്‍ ഫാ. ആന്റണി പെരുമായന്‍, ഫാ. കിരണ്‍, സിസ്റ്റര്‍ ലിഥിയ, തോമസ് പള്ളിപ്പറമ്പില്‍, സൈജന്‍ ചങ്കന്‍ ഇടശ്ശേരി,  അഡ്വ. സൈജി ജേക്കബ്ബ് പാലാട്ടി, ആന്റണി മാണിക്യത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍  പ്രതിഷേധ ജ്വാല നടത്തിയപ്പോള്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു