ആഗസ്റ്റ് 11 വരെ സ്വിഗ്ഗി ആപ്പില്‍ മാത്രമായി ലഭ്യമായ പ്രോട്ടീന്‍ പ്ലസ് ബര്‍ഗറുകളുടെ റേഞ്ച് ലോഞ്ച് ചെയ്യുന്നതായും പ്രഖ്യാപിച്ചു
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഓണ്‍ഡിമാന്‍ഡ് കണ്‍വീനിയന്‍സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ലിമിറ്റഡ് മക്ഡൊണാള്‍ഡ്സ് ഇന്ത്യയുമായി ധാരണയില്‍. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 11 വരെ സ്വിഗ്ഗി ആപ്പില്‍ മാത്രമായി ലഭ്യമായ പ്രോട്ടീന്‍ പ്ലസ് ബര്‍ഗറുകളുടെ റേഞ്ച് ലോഞ്ച് ചെയ്യുന്നതായും പ്രഖ്യാപിച്ചു. സ്വിഗ്ഗി ആപ്പിലെ ‘ഹൈ പ്രോട്ടീന്‍’ സെക്ഷന്‍ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ബര്‍ഗറുകളുടെ റേഞ്ചില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. മുംബൈ, ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, കൊച്ചി, വിശാഖപട്ടണം, സൂററ്റ്, മൈസൂര്‍ എന്നിവയുള്‍പ്പെടെ പശ്ചിമ, ദക്ഷിണേന്ത്യയിലെ 58 നഗരങ്ങളിലെ സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് ഈ റേഞ്ച് ലഭ്യമാകും, സ്വിഗ്ഗി ആപ്പ് വഴി ഈ പുതിയ റേഞ്ചില്‍ പെട്ട ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

