30 ദിവസം കാലാവധി ഉള്ള പ്ലാനില്‍ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്.
കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍. ഓഗസ്റ്റ് 31 വരെ പ്ലാന്‍ ലഭിക്കുമെന്ന് ബി എസ് എന്‍ എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു. 30 ദിവസം കാലാവധി ഉള്ള പ്ലാനില്‍ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്. എല്ലാ പുതിയ പ്രീപെയ്ഡ് കണക്ഷനുകള്‍ക്കും മറ്റു സേവന ദാതാക്കളില്‍ നിന്നും നമ്പര്‍ പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭിക്കും. കൂടാതെ ആകര്‍ഷകമായ മറ്റു വാര്‍ഷിക പ്ലാനുകളും ലഭ്യമാണെന്നു ബി എസ് എന്‍ എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

