അസ്ത്ര  2025 ; നട്ടെല്ല് ശസ്ത്രക്രിയയിലെ നൂതന മാറ്റങ്ങളെ കുറിച്ച് ശില്‍പ്പശാല നടത്തി 

അസ്ത്ര2025 എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഭാഗമായി ആരോഗ്യമേഖലയിലെ  അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടിയും നടത്തി.
കൊച്ചി: നട്ടെല്ല് ശസ്ത്രക്രിയ രംഗത്തെ പുത്തന്‍ സാങ്കേതിക പുരോഗതിയെ കുറിച്ചുള്ള ശില്‍പ്പശാലയ്ക്ക് ആസ്റ്റര്‍ സ്‌പൈന്‍ സെന്റര്‍ നേതൃത്വം നല്‍കി. അസ്ത്ര2025 എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഭാഗമായി ആരോഗ്യമേഖലയിലെ  അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടിയും നടത്തി.  ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. വിവിധ ആശുപത്രികളില്‍ നിന്നുള്ള നൂറോളം ഡോക്ടര്‍മാര്‍ ശില്‍പ്പശാലയുടെ ഭാഗമായി.

ലംബര്‍ ഡിസ്‌ക് ഡീജനറേറ്റീവ് രോഗങ്ങള്‍, നട്ടെല്ല് ശസ്ത്രക്രിയയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി,  ശസ്ത്രക്രിയയിലെ സങ്കീര്‍ണതകള്‍  ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രായോഗിക പരിശീലനവും ശില്‍പ്പശാലയില്‍ നല്‍കി. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോസ്‌പൈന്‍ സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അനൂപ് തോമസ്, ഡോ. അനുപ് പി. നായര്‍, ഓര്‍ത്തോപീഡിക് സ്‌പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്റന്റ് ഡോ. രഞ്ജിത്ത് കെ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ്  ശില്‍പ്പശാല സംഘടിപ്പിച്ചത്.ആസ്റ്റര്‍ സ്‌പൈന്‍ സെന്ററിന്റെ  സാങ്കേതിക പുരോഗതിയും മികച്ച ക്ലിനിക്കല്‍ ഫലങ്ങളും ശില്പശാലയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു.  രോഗികള്‍ക്ക് ഏറ്റവും പുതിയതും ഫലപ്രദവുമായ ചികിത്സാ സഹായങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്നതാണ് ഇവയെന്ന്  പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു