തങ്കമകന്‍’; ജോയ് ആലുക്കാസിന്റെ ആത്മകഥ ഇനിമുതല്‍ തമിഴിലും 

ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ നടന്ന ചടങ്ങില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഡോ. ജോയ് ആലുക്കാസ് പുസ്തകം പ്രകാശനം ചെയ്തു.
ചെന്നൈ: ആഗോള സ്വര്‍ണാഭരണ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവര്‍ത്തനം ‘തങ്കമകന്‍’ ചെന്നൈയില്‍ പുറത്തിറക്കി. തൃശൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സത്യസന്ധതയും കഠിനാധ്വാനവും കൈമുതലാക്കി ആഗോള സ്വര്‍ണാഭരണ രംഗത്ത് പ്രമുഖ സ്ഥാനം നേടിയെടുത്ത ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെയും ജോയ് ആലുക്കാസിന്റെയും അവിസ്മരണീയ യാത്രയാണ് ആത്മകഥയിലുള്ളത്. നേരത്തെ സ്‌പ്രെഡിംഗ് ജോയ് എന്ന പേരില്‍ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറക്കിയ ആത്മകഥ, ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള പുസ്തകമായി മാറിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആത്മകഥ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത്. ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോളയില്‍ നടന്ന ചടങ്ങില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഡോ. ജോയ് ആലുക്കാസ് പുസ്തകം പ്രകാശനം ചെയ്തു.തമിഴ് സാംസ്‌കാരിക പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. സിനിമ, സാഹിത്യം, ബിസിനസ് മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രമുഖ ബുക്ക് സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ‘തങ്കമകന്‍’ ഇപ്പോള്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു