ഇത്തവണത്തെ സീസണില്‍ അണ്ടര്‍ 7 മുതല്‍ അണ്ടര്‍ 13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഇത്തവണത്തെ സീസണില്‍ അണ്ടര്‍ 7 മുതല്‍ അണ്ടര്‍ 13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഇതോടെ അണ്ടര്‍21 വരെ നീളുന്ന വികസന പാത രൂപകല്‍പ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയന്‍സ് ഫൗണ്ടേഷന് ഡവലപ്പ്മെന്റ് ലീഗ് ഉള്‍പ്പടയുള്ള പ്ലാറ്റ്ഫോമുകള് വഴി യുവതാരങ്ങള്‍ക്ക് വളര്‍ച്ചയുടെ സാധ്യതകള്‍ തുറക്കുമെന്നും റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂര്‍ണമെന്റായ ആര്.എഫ്.വൈ മികച്ച അവസരമാണെന്നും, കുട്ടികള്‍ക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളര്‍ത്താനും ഇത് സഹായകമാകുമെന്ന് നിയുക്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന് ഖാലിദ് ജമീല്‍ അഭിപ്രായപ്പെട്ടു. അണ്ടര്‍7, അണ്ടര്‍9, അണ്ടര്‍11,അണ്ടര്‍13എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരം സംഘടിപ്പിക്കും. അഞ്ച് പ്രായ വിഭാഗങ്ങളിലായി 40 ടീമുകളാണുള്ളത്. ഓരോ ടീമിനും കുറഞ്ഞത് 21 മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.

