മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ വിവിധ കോഴ്‌സുകളില്‍ ക്ലാസുകള്‍ ആരംഭിച്ചു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ്, അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി, അമൃത സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍, അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവയാണ് വിവിധ കോഴ്‌സുകളിലായി പ്രവേശനം നേടിയ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് വരവേല്‍പ്പൊരുക്കിയത്. കൊച്ചി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച സ്വാഗതം 2025 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ആണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ലുപ്പിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആര്‍ ആന്റ് ഡി വിഭാഗം വൈസ് പ്രസിഡന്റ് ഡോ. സജീവ് ചന്ദ്രന്‍, ഐഐടി മദ്രാസ് ബയോടെക്‌നോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഗുഹന്‍ ജയരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാര്‍ പി അജിത് കുമാര്‍, അമൃത വിശ്വവിദ്യപീഠം അസോസിയേറ്റ് പ്രോവോസ്റ്റ് ഡോ. ശാന്തകുമാര്‍ വി നായര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ കെപി, അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സസ് ചീഫ് പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. എംവി തമ്പി, അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെടി മോളി, അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

