സെമിനാര്‍ സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. അനു ജോസഫ് ഉദ്ഘാടനം ചെയ്യയ്തു
കൊച്ചി: റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജ് എന്‍എസ്എസ് യൂണിറ്റ് അടിയന്തര ജീവന്‍ രക്ഷാ സഹായം സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. അവിചാരിത സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്ന അത്യഹിതങ്ങളെ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ തരണം ചെയ്യുന്നതിനുള്ള പരിശീലനം കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ വിദഗ്ദര്‍ നല്‍കി. കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രിന്‍സിപ്പാള്‍ ഡോ. അനു ജോസഫ് ഉദ്ഘാടനം ചെയ്യയ്തു.
റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ബൈജു കുണ്ടില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. എലിസബത്ത് അബ്രാഹം, ഡോ. അന്നു രാജു, റോട്ടറി മുന്‍ ഗവര്‍ണര്‍ ആര്‍ക്കിടെക്ട് പ്രൊഫ.ബി.ആര്‍.അജിത്ത്, റോട്ടേറിയന്‍മാരായ മാമന്‍ ജേക്കബ്, ലത ഗോപകുമാര്‍, കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ ഡോ.നിഷാന്ത് മേനോന്‍, ഡോ.ലിനോ തോമസ്, ലൈഫ് കെയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ജി.കീര്‍ത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

