എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജോണ്‍ പ്രസാദ് മുഖ്യാതിഥിയായിരുന്നു.
കൊച്ചി: എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ മീഡിയ ഫുട്‌ബോള്‍ ലീഗിന്റെ ജേഴ്‌സി പ്രകാശനവും ട്രോഫികളുടെ അനാവരണവും നടന്നു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജോണ്‍ പ്രസാദ് മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഐഒസി കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ രാജശേഖര്‍ രാജാറാം, പ്രസ്‌ക്ലബ് സെക്രട്ടറി എം ഷജില്‍ കുമാര്‍, മീഡിയ ഫുട്‌ബോള്‍ ലീഗ് കോര്‍ഡിനേറ്റര്‍മാരായ എം ജി ലിജോ, കെ വിജയ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് രാവിലെ എട്ട് മണിക്ക് പനമ്പള്ളി നഗറിലെ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ ആരംഭിക്കും. സൂപ്പര്‍ലീഗ് കേരളയുടെയും ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്റെയും (ആത്മ) സഹകരണത്തോടെയാണ് മീഡിയ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നത്.

