‘എസ്‌ഐബി ഗോള്‍ഡ് എക്‌സ്പ്രസ്’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് 

25000 രൂപ മുതല്‍ 25 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക. മൂന്ന് വര്‍ഷം വരെയാണ് വായ്പയുടെ കാലാവധി.
കൊച്ചി: സ്വര്‍ണ്ണത്തിനു 90 ശതമാനംവരെ വായ്പ ലഭിക്കുന്ന പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്‌ഐബി ഗോള്‍ഡ് എക്‌സ്പ്രസ്’ അവതരിപ്പിച്ചു. ബിസിനസ് വിപുലീകരണത്തിനും മൂലധന സമാഹരണത്തിനും,വ്യക്തിഗത സംരംഭങ്ങള്‍ക്കും,സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭകരേയും ചെറുകിട ബിസിനസുകാരെയും സാമ്പത്തികമായി സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ബാങ്ക് പുതിയ പദ്ധതി പുറത്തിറക്കിയതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജറും റീട്ടെയില്‍ അസറ്റ് വിഭാഗം മേധാവിയുമായ സഞ്ജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. 25000 രൂപ മുതല്‍ 25 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക. മൂന്ന് വര്‍ഷം വരെയാണ് വായ്പയുടെ കാലാവധി. കുറഞ്ഞ നടപടി ക്രമങ്ങളിലൂടെ വളരെ വേഗം ലഭിക്കുന്ന എസ്‌ഐബി ഗോള്‍ഡ് എക്‌സ്പ്രസ് വായ്പകള്‍ക്ക് യാതൊരുവിധ ഹിഡന്‍ ചാര്‍ജുകളും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു