കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നോര്‍ക്ക റൂട്ട്സ് സാറ്റലൈറ്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
കൊച്ചി: അമൃത കോളേജ് ഓഫ് നഴ്സിംഗ് കൊച്ചി ക്യാംപസില്‍ നോര്‍ക്ക റൂട്ട്സ് സാറ്റലൈറ്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദേശത്ത് തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേഴ്സിംഗ് പഠനത്തിനൊപ്പം ജര്‍മന്‍ ഭാഷാ പഠനവും സാധ്യമാക്കുന്നതാണ് പദ്ധതി. കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നോര്‍ക്ക റൂട്ട്സ് സാറ്റലൈറ്റ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അമൃത നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി. മോളി അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി മുഖ്യാതിഥിയായിരുന്നു. അമൃത കോളേജ് ഓഫ് നഴ്സിംഗും നോര്‍ക്ക റൂട്സും തമ്മിലുള്ള ധാരണാപത്രം നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ക്ക് കൈമാറി.വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷീല പവിത്രന്, അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. എസ് അശ്വതി ,അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രൊഫസര്‍ ഡോ.കെ.പി അനില തുടങ്ങിയവര്‍ സംസാരിച്ചു.


