വിജയികള്‍ക്കുള്ള പുരസ്ക്കാരം ചടങ്ങില്‍ വെച്ച് മന്ത്രി പി. രാജീവ് വിതരണം ചെയ്യ്തു. കാഷ് അവാര്‍ഡും, ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കൊച്ചി: 2024-2025 വര്‍ഷത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 200 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡും,100 കോടി മുതല്‍ 200 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയും, 50 കോടി മുതല്‍ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡും 50 കോടി രൂപയില്‍ താഴെ വീറ്റുവരവുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിനെയും സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളായി തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള പുരസ്ക്കാരം ചടങ്ങില്‍ വെച്ച് മന്ത്രി പി. രാജീവ് വിതരണം ചെയ്യ്തു. കാഷ് അവാര്‍ഡും, ശില്‍പ്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

