ഓണാഘോഷം: ലുലുവില്‍ 31 ന് മലയാള ബാന്‍ഡുകള്‍ ഒരുമിക്കും 

ബുക്ക് മൈ ഷോ വഴി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ടിക്കറ്റ് 31 ന് വൈകിട്ട് 6 മണി വരെ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും
കൊച്ചി: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നാളെ  വിവിധ ബാന്‍ഡുകള്‍ അവതരിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. ലുലു ഈ ഓണം ഇവിടെയാണ്  എന്ന ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ആഗസ്റ്റ് 31ന് ചെമ്മീന്‍, ഉറുമി, ഹരിശങ്കരന്‍  തുടങ്ങിയ പ്രശസ്ത പിന്നണി ഗായകര്‍ അണിനിരക്കുന്ന  വിവിധ ബാന്‍ഡുകള്‍ ഒരുമിക്കുന്നത് .  വൈകിട്ട്  ആറിന് തുടങ്ങുന്ന ഷോ പത്ത് മണി വരെ നീണ്ട് നില്‍ക്കും. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ടിക്കറ്റ് 31 ന് വൈകിട്ട് 6 മണി വരെ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും.
ടിക്കറ്റ് വിതരണോത്ഘാടനം സിനിമാ താരങ്ങളായ അഷ്‌കര്‍ അലി, ഹൃതു ഹാരൂണ്‍ , പ്രീതി മുകുന്ദന്‍, മിധുട്ടി,അര്‍ജുന്‍ സുന്ദരേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കഥകളി, തെയ്യം, കളരിപ്പയറ്റ്, നൃത്തരൂപങ്ങളുമൊരുക്കി മെഗാ ആര്‍ട്ട് ഫ്യൂഷനും അരങ്ങേറി. ലുലു മാള്‍ കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ ഒ.സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍. കെ.ആര്‍ ബിജു ,സിനിമാ സംവിധായകന്‍ ഫൈസല്‍ ഫസലുദ്ധീന്‍, നിര്‍മ്മാതാവ് സഞ്ജു ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു