മെഗാ മാഗ്നൈറ്റ് ഓണം കാമ്പെയ്ന് സെപ്റ്റംബര്‍ 6 വരെ കേരളത്തിലുടനീളമുള്ള എല്ലാ നിസാന്‍ ഡീലര്‍ഷിപ്പുകളിലും അരങ്ങേറും. സമാപന ചടങ്ങ് സെപ്റ്റംബര്‍ 10ന് കൊച്ചി നിസാന്‍ ഷോറൂമിലാണ്.
കൊച്ചി: ഓണത്തിന് പ്രത്യേക ‘മെഗാ മാഗ്നൈറ്റ് ഓണം’ ആഘോഷവുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എന്‍എംഐപിഎല്‍). സാംസ്കാരിക ആഘോഷങ്ങള്‍, ഉപഭോക്താക്കളുമായുള്ള വിനിമയ പരിപാടികള്‍, ആവേശകരമായ പാരിതോഷികങ്ങള്‍ എന്നിവയെല്ലാം വരുന്ന പരിപാടി കൊച്ചി ഫോറം മാളില്‍ ഓണം പശ്ചാത്തലമാക്കി പുതിയ നിസാന്‍ മാഗ്നൈറ്റ് പ്രദര്‍ശിപ്പിച്ച് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി, മാഗ്നൈറ്റ് കാറുമായി പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത പ്രദര്‍ശന വാഹന റോഡ്ഷോ, കലാപ്രകടനങ്ങള്‍, ഓണം മാഗ്നൈറ്റ് സ്റ്റാര്‍ ഹണ്ട് ഗെയിം എന്നിവയെല്ലാമുണ്ട്. ഭാഗ്യ ഉപഭോക്താക്കളായ മൂന്ന് പേര്‍ക്ക് പങ്കാളിയ്ക്കൊപ്പം സിംഗപ്പൂരില്‍ ഉല്ലാസയാത്രയ്ക്ക് അവസരം, ടെസ്റ്റ് ഡ്രൈവ് നടത്തുന്നവരില്‍ നിന്ന് ലക്കി നറുക്കെടുപ്പിലൂടെ പതിനൊന്ന് 1 ഗ്രാം സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവ നേടാം. മെഗാ മാഗ്നൈറ്റ് ഓണം കാമ്പെയ്ന് സെപ്റ്റംബര്‍ 6 വരെ കേരളത്തിലുടനീളമുള്ള എല്ലാ നിസാന്‍ ഡീലര്‍ഷിപ്പുകളിലും അരങ്ങേറും. സമാപന ചടങ്ങ് സെപ്റ്റംബര്‍ 10ന് കൊച്ചി നിസാന്‍ ഷോറൂമിലാണ്.

