ഉത്സവ സീസണില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വീകാര്യതയെയാണ് ഈ വളര്‍ച്ച കാണിക്കുന്നതെന്ന് റെഡ്ബസ് അധികൃതര്‍ പറഞ്ഞു.
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസ് കേരളത്തിലെ ഓണം യാത്രാ ബുക്കിംഗുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 40 ശതമാനത്തിന്റെ അധിക വാര്‍ഷിക വളര്‍ച്ച നേടി. റെഡ്ബസ് ഡാറ്റ അനുസരിച്ച് ചെറിയ നഗരങ്ങളില്‍ നിന്നും യുവ യാത്രക്കാരില്‍ നിന്നുമാണ് കൂടുതല്‍ ബുക്കിംഗ് ലഭിച്ചത്. ഉത്സവ സീസണില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ സ്വീകാര്യതയെയാണ് ഈ വളര്‍ച്ച കാണിക്കുന്നതെന്ന് റെഡ്ബസ് അധികൃതര്‍ പറഞ്ഞു. മൊത്തം ബുക്കിംഗുകളുടെ നാലില്‍ മൂന്ന് ഭാഗത്തോളം ടയര്‍3 നഗരങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്സവ സീസണിലെ യാത്രകളില്‍ ഭൂരിഭാഗവും 21നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇത് മൊത്തം യാത്രക്കാരുടെ ഏകദേശം പകുതിയോളം വരുമെന്നും തൊട്ടുപിന്നിലായി 31നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്നും റെഡ്ബസ് അധികൃതര്‍ പറയുന്നു.ഓപ്പറേറ്റര്‍മാരുടെ കാര്യത്തില്‍, ബുക്കിംഗുകളുടെ നാലില്‍ മൂന്ന് ഭാഗവും നടത്തിയത് സ്വകാര്യ ബസുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ബുക്കിംഗ് നടന്നത് എറണാകുളം ബാംഗ്ലൂര്‍, കോഴിക്കോട് ബാംഗ്ലൂര്‍, തൃശൂര്‍ ബാംഗ്ലൂര്‍, തിരുവനന്തപുരം ബാംഗ്ലൂര്‍, കണ്ണൂര്‍ ബാംഗ്ലൂര്‍ റൂട്ടുകളിലാണ്. കുടുംബ സംഗമങ്ങള്‍ക്കും നാട്ടിലേക്കുള്ള യാത്രകള്‍ക്കും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേളകളിലൊന്നായ ഓണത്തിന് ഈ വര്‍ഷം യാത്രാ ബുക്കിംഗുകളിലെ 40% വാര്‍ഷിക വളര്‍ച്ച, യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന മൊബിലിറ്റി ആവശ്യകതകളുടെയും റെഡ്ബസിലുള്ള അവരുടെ വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്തിന്റെയും തെളിവാണെന്ന് റെഡ്ബസ് സിഎംഒ പല്ലവി ചോപ്ര പറഞ്ഞു.

