മാഗ്നൈറ്റ് സിവിടി ടെക്ന, സിവിടി ടെക്ന+ എന്നിവക്ക് യഥാക്രമം 97,300 രൂപയുടെയും 1,00,400 രൂപയുടെയും വിലക്കുറവുകള്‍ ഉണ്ടാകും.
കൊച്ചി: രാജ്യത്ത് പ്രഖ്യാപിച്ച പുതിയ ജി എസ് ടി പരിഷ്കരണം ഉപഭോക്താക്കള്‍ക്കും നേട്ടമാക്കാന്‍ ഒരുങ്ങി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. നികുതിയിലുള്ള കുറവിന്റെ മുഴുവന്‍ നേട്ടവും ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കുമെന്ന് കമ്പനി പറഞ്ഞു. പരിഷ്കരണത്തിനുശേഷം, നിസാന്‍ മാഗ്നൈറ്റ് വിസിയ എംടി 6 ലക്ഷത്തില്‍ താഴെ ആരംഭവിലയില്‍ ലഭ്യമാകും. പുതിയ നിസാന്‍ മാഗ്നൈറ്റ് എന്കണക്റ്റ സിവിടിയും മാഗ്നൈറ്റ് കുറോ സ്പെഷ്യല്‍ എഡിഷന് സിവിടിയും 10 ലക്ഷത്തില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.
ഇതിനു പുറമേ, ഉയര്‍ന്ന വകഭേദങ്ങളായ മാഗ്നൈറ്റ് സിവിടി ടെക്ന, സിവിടി ടെക്ന+ എന്നിവക്ക് യഥാക്രമം 97,300 രൂപയുടെയും 1,00,400 രൂപയുടെയും വിലക്കുറവുകള്‍ ഉണ്ടാകും.ജി എസ് ടി നിരക്ക് കുറച്ചതോടെ, മാഗ്നൈറ്റിനായുള്ള സിഎന്‍ജി റിട്രോഫിറ്റ്മെന്റ് കിറ്റ് 3000 രൂപ അധിക ലാഭത്തോടെ 71,999 രൂപക്ക് ലഭ്യമാകും. ഈ നീക്കം വില്‍പ്പന ഉത്തേജിപ്പിക്കുക മാത്രമല്ല, ഓട്ടോമോട്ടീവ് മേഖലയുടെ മൊത്തത്തിലുള്ള പുനരുജ്ജീവനത്തിനും കാരണമാകുമെന്ന് വിശ്വസിക്കുന്നതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു. സെപ്റ്റംബര്‍ 22 മുതല്‍ നടത്തുന്ന എല്ലാ ഡെലിവറികളിലും പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പുതിയ വിലയിലുള്ള ബുക്കിംഗ് എല്ലാ അംഗീകൃത നിസാന്‍ ഡീലര്‍ഷിപ്പുകളിലും ഇപ്പോള്‍ ആരംഭിക്കാം.

