ഇന്ത്യയൊട്ടാകെ 1,19,000 രൂപ എക്‌സ്‌ഷോറൂം പ്രത്യേക പ്രാരംഭ വിലയില്‍ പുതിയ എന്‍ടോര്‍ക് മോഡല്‍ ലഭ്യമാകുമെന്നു ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു.
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സ്‌പോര്‍ട്ട് സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്‌റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സ്‌കൂട്ടറിന് 149.7സിസി റേസ് ട്യൂണ്‍ ചെയ്ത എഞ്ചിനാണ് കരുത്ത് പകരുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. പുതിയ തലമുറയിലെ റൈഡര്‍മാരെ ലക്ഷ്യമിട്ട് ഉയര്‍ന്ന പ്രകടനവും സ്‌പോര്‍ട്ടി സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ടിവിഎസ് എന്‍ടോര്‍ക് 150 രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 1,19,000 രൂപ എക്‌സ്‌ഷോറൂം പ്രത്യേക പ്രാരംഭ വിലയില്‍ പുതിയ എന്‍ടോര്‍ക് മോഡല്‍ ലഭ്യമാകുമെന്നും അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു.

