ജപ്പാന്‍ മേളയുടെ മൂന്നാം പതിപ്പ് കൊച്ചിയില്‍

2013-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്‍ജാക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഇന്‍ജാക്   പ്രസിഡന്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ.വിജു ജേക്കബ് പറഞ്ഞു.
കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്  സംഘടിപ്പിക്കുന്ന ജപ്പാന്‍ മേളയുടെ മൂന്നാം പതിപ്പ് കൊച്ചി റമദ റിസോര്‍ട്ടില്‍  ഒക്ടോബര്‍ 16 മുതല്‍ 18 വരെ നടക്കും. ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകര്‍, സ്ഥാപനങ്ങള്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കുമെന്ന് ഇന്‍ജാക്   പ്രസിഡന്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ.വിജു ജേക്കബ്, ഇന്‍ജാക് വൈസ് പ്രസിഡന്റും ജപ്പാന്‍ മേള ജനറല്‍ കണ്‍വീനറുമായ ഡോ.കെ. ഇളംങ്കോവാന്‍ എന്നിവര്‍ പറഞ്ഞു.

2013-ല്‍ സ്ഥാപിതമായതു മുതല്‍ ഇന്‍ജാക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ.വിജു ജേക്കബ് പറഞ്ഞു. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, സംസ്‌കാരം എന്നിവയില്‍ ജപ്പാനുള്ള മികവ് പ്രദര്‍ശിപ്പിക്കാനും നിക്ഷേപ സാധ്യതകള്‍ തുറക്കാനും ജപ്പാന്‍ മേള അവസരമൊരുക്കുമെന്നും ഡോ.കെ. ഇളംങ്കോവാന്‍ അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി വിദഗ്ദ്ധര്‍ നയിക്കുന്ന സെമിനാറുകളും പാനല്‍ ചര്‍ച്ചകളും നടക്കും. സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, ബിസിനസ്സ് രീതികള്‍ എന്നിവയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ചര്‍ച്ചാ വിഷയമാകും. തുടര്‍ന്ന് ചോദ്യോത്തര വേളയും ഉണ്ടാകും.ചെന്നൈ കോണ്‍സല്‍ യുസാവ നാവോകോ, മാത്സു സിറ്റിയിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇക്കണോമി ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കോഹ്ദ തോഷിയ, ദി സാന്‍-ഇന്‍ ഇന്ത്യ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഓര്‍ക്കനാമി ഹിറോഷി, എ.എസ്.എ. പ്രസിഡന്റ് പൗലോസ് കെ. വര്‍ക്കി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു