ലാഗര് വിഭാഗത്തില്‍ സ്വര്‍ണവും നോണ്‍ ആല്‍ക്കഹോളിക് ചെക്ക് സ്റ്റൈല്‍ ഇനത്തില്‍ വെങ്കല മെഡലുമാണ് ബ്രാന്‍ഡ് സ്വന്തമാക്കിയത്.
കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പോളണ്ടില്‍ ആരംഭിച്ച പോളിഷ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിലെ ബീയര്‍ ബ്രാന്‍ഡായ ‘മലയാളി ‘ യ്ക്ക് ആഗോള അംഗീകാരം. ലാഗര് വിഭാഗത്തില്‍ സ്വര്‍ണവും നോണ്‍ ആല്‍ക്കഹോളിക് ചെക്ക് സ്റ്റൈല്‍ ഇനത്തില്‍ വെങ്കല മെഡലുമാണ് ബ്രാന്‍ഡ് സ്വന്തമാക്കിയത്. യു കെയിലെ നോര്‍വിച്ചില്‍ നടന്ന ചടങ്ങില്‍ കമ്പനി പ്രമോട്ടര്‍മാരായ ചന്ദ്രമോഹന് നെല്ലൂരും സര്‍ഗേവ് സുകുമാരനും അവാര്‍ഡുകള്‍ സ്വീകരിച്ചു. ബിയര്‍ ഉത്പാദന വിപണന മേഖലകളില്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകപ്രശസ്ത ബീയര്‍ ബ്രാന്‍ഡുകളെ പിന്തള്ളി കൊണ്ടാണ് വെറും മൂന്നു വയസ്സു മാത്രം പ്രായമുള്ള മലയാളിക്ക് ഈ നേട്ടം കൈവരിക്കാനായത് എന്നതും അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നു.
റഷ്യ ഉെ്രെകന് സംഘര്‍ഷം മൂലം ഉണ്ടായ ലോജിസ്റ്റിക് പ്രതിസന്ധിയെ തുടര്‍ന്ന് സുഹൃത്തുക്കളായ ഇരുവരും കൂടി 2022 ല്‍ പോളണ്ടില്‍ കമ്പനി രൂപീകരിക്കാനുണ്ടായ സാഹചര്യവുംഏറെ കൗതുകം ഉണര്‍ത്തുന്ന സംഭവമാണ്.മൂന്നുവര്ഷങ്ങള്കൊണ്ട് പോളണ്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡായി മാറിയ മലയാളി ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാഗറുകളില്‍ ഒന്നായിക്കൂടി വളര്‍ന്നു കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളിലെ വിപണികളില്‍ ഈ മലയാളി പാനീയം ലഭ്യമാണ്. ഇന്ത്യന്‍ സംരംഭകത്വ മനോഭാവവും പോളിഷ് നിര്‍മ്മാണ വൈദഗ്ധ്യവും സംയോജിപ്പിക്കുന്ന ബ്രാന്‍ഡിന്റെ അതുല്യമായ വിജയഗാഥ ബീയര്‍ പ്രേമികളെയും റസ്റ്റോറന്റ് നടത്തിപ്പുകാരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും വിദേശ മണ്ണിലും വിജയം കൈവരിച്ച് ലോക ശ്രദ്ധ നേടാനാകുമെന്നതിന്റെയും തെളിവ് കൂടിയയാണ് ഈ അന്താരാഷ്ട്ര ബഹുമതിയെ കാണുന്നതെന്നും ചന്ദ്രമോഹനും സര്‍ഗവും പറഞ്ഞു.

