തനിഷ്‌ക് ഫെസ്റ്റീവ് എക്‌സ്‌ചേഞ്ച് ഓഫര്‍ ആരംഭിച്ചു

കുറഞ്ഞത് 9 കാരറ്റ് വരെയുള്ള എല്ലാ കാരറ്റേജിലുമുള്ള ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും ഈ ഓഫര്‍ ലഭിക്കും. 2025 ഒക്ടോബര്‍ 21 വരെയാണ് ഓഫര്‍ കാലാവധി
കൊച്ചി: ഇന്ത്യയിലെ  ആഭരണ ബ്രാന്‍ഡുകളിലൊന്നായ തനിഷ്‌ക്, രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഓഫറിന് തുടക്കമിട്ടു. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ വിലയിലും തൂക്കത്തിലും കുറവുകളൊന്നുമില്ലാതെ നൂറ് ശതമാനവും മൂല്യം ലഭിക്കുന്നതാണ് തനിഷ്‌കിന്റെ ഫെസ്റ്റീവ് എക്‌സ്‌ചേഞ്ച് ഓഫറെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി ഡിവിഷന്‍ സിഇഒ അജോയ് ചൗള പറഞ്ഞു.കുറഞ്ഞത് 9 കാരറ്റ് വരെയുള്ള എല്ലാ കാരറ്റേജിലുമുള്ള ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും ഈ ഓഫര്‍ ലഭിക്കും. 2025 ഒക്ടോബര്‍ 21 വരെയാണ് ഓഫര്‍ കാലാവധി.കാമ്പയിനായി സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള സഹകരണവും തനിഷ്‌ക് പ്രഖ്യാപിച്ചു.ഏകദേശം 25,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ വീടുകളില്‍ പൂട്ടി വയ്ക്കപ്പെട്ടിരിക്കുന്നത്. അതേസമയം, എല്ലാ വര്‍ഷവും രാജ്യത്തിന് ആവശ്യമായ സ്വര്‍ണ്ണത്തിന്റെ ഏകദേശം 99 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുകയാണ്.

പഴയ ആഭരണങ്ങള്‍ പുതിയ ഡിസൈനുകളിലുള്ളവയാക്കി മാറ്റിക്കൊണ്ട് സ്വര്‍ണത്തിന്റെ മൂല്യം കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി സ്വര്‍ണ ഇറക്കുമതിയുടെ തോത് കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിലാണ് തനിഷ്‌ക്.ഇതിനോടകം 30 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തനിഷ്‌കിന്റെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്.  ഏകദേശം 1.7 ലക്ഷം കിലോ സ്വര്‍ണം പുനരുപയോഗം ചെയ്തു. തനിഷ്‌ക് ബിസിനസിന്റെ 40 ശതമാനവും ഇപ്പോള്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് പദ്ധതികളിലൂടെയാണ്.ഒരു കുടുംബം ഒരു ഗ്രാം പഴയ സ്വര്‍ണമെങ്കിലും കൈമാറ്റം ചെയ്യുമ്പോഴെല്ലാം, അവര്‍ അതിന്റെ മൂല്യം കണ്ടെത്തുക മാത്രമല്ല, ഇറക്കുമതി കുറച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്തുക കൂടിയാണെന്നും അജോയ് ചൗള പറഞ്ഞു. ഈ ഉത്സവ സീസണില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ വിലയിലും തൂക്കത്തിലും കുറവുകളൊന്നുമില്ലാതെ നൂറ് ശതമാനവും മൂല്യം ലഭിക്കുന്ന തനിഷ്‌ക് ഫെസ്റ്റീവ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ നമ്മുടെ രാഷ്ട്രത്തെ സ്വയംപര്യാപ്തമാക്കുക എന്ന ദര്‍ശനത്തില്‍ ഓരോ ഇന്ത്യക്കാരനും പങ്കാളിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു