കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും അണുകുടുംബങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെ ആവശ്യകത സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍
കൊച്ചി: യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന്റെ പ്രഥമ അന്തര്‍ ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും അണുകുടുംബങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെ ആവശ്യകത സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്നും ടി.കെ.എ നായര്‍ പറഞ്ഞു. യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി. കണ്വെന്ഷന് ചെയര്മാന് ഐസക്ക് പാലത്തിങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ ചടങ്ങില്‍ ആദരിച്ചു. ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, സംഘാടക സമിതി ചെയര്മാന് സന്തോഷ് ജോര്‍ജ്ജ്, റീജ്യണല്‍ ചെയര്മാന് ജോസ് അല്‍ഫോന്‍സ്, ടി.കെ രമേഷ് കുമാര്‍, ഐ.സി രാജു , ആന്റോ കെ. ആന്റണി, സുബ്രഹ്മണ്യരാജു ബേട്ടന്, കെ. എസ് ബിജു മോന്, ജേക്കബ് ചെറിയാന്, എം. സ്കറിയാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വനിതാ, യൂത്ത് വിഭാഗം സമ്മേളനം ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്ത്തകന് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ സമാപന ദിവസമായ ഞാറാഴ്ച (28.09.2025) രാവിലെ 09.30 ന് ബിസിനസ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ബിസിനസ് കണക്ട് എന്ന പേരില്‍ നടക്കുന്ന സംവാദത്തില്‍ ഐബിഎസ് ഗ്രൂപ്പ് ചെയര്മാന് വി.കെ മാത്യൂസ് , ഇസാഫ് ചെയര്മാന് ഡോക്ടര്‍ പോള്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്ത്തകന് ഹാഷ്മി താജ് ഇബ്രാഹിം മോഡറേറ്റര്‍ ആയിരിക്കും. തുടര്‍ന്ന് 11.30 ന് പ്രഥമ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ഡോ. കെ.സി സാമുവല്‍, സെക്രട്ടറി ജനറല്‍ മാത്തുക്കുട്ടി സെബാസ്റ്റ്യന്‍, ട്രഷറര്‍ ആന്റണി ജോസഫ്, ബുള്ളറ്റിന് എഡിറ്റര്‍ ഡാനിയേല്‍ തോമസ് ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും.

