പരീക്ഷാ മാസങ്ങളില്‍ ബാങ്കുകള്‍ ജപ്തി നടപടികള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

വെറും പണമിടപാടു സ്ഥാപനങ്ങള്‍ മാത്രമായി ബാങ്കുകള്‍ മാറരുത്.പരീക്ഷാ സമയങ്ങളിലുള്ള ജപ്തി  പോലുള്ള നടപടികള്‍ കുട്ടികള്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദ്ദം നല്‍കുന്നുണ്ട് . ഇത് ചിലപ്പോള്‍ കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കാം. 
കൊച്ചി: കുട്ടികള്‍ക്ക് പരീക്ഷകളുള്ള മാസങ്ങളില്‍ ബാങ്കുകള്‍ ജപ്തി പോലുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍  കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി. കോണ്‍ക്ലേവ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാങ്കുകള്‍ പ്രത്യേകിച്ച് സഹകരണ ബാങ്കുകള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. പരീക്ഷാ സമയങ്ങളിലുള്ള ജപ്തി  പോലുള്ള നടപടികള്‍ കുട്ടികള്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദ്ദം നല്‍കുന്നുണ്ട് . ഇത് ചിലപ്പോള്‍ കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കാം. വായ്പ തിരിച്ചു പിടിക്കാനുള്ള  നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍  ജപ്തിയുടെ ഭാഗമായി വീടുകളില്‍ നിന്ന് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേകിച്ച് ഏക ഭവനം മാത്രമുള്ളവരെ. വെറും പണമിടപാടു സ്ഥാപനങ്ങള്‍ മാത്രമായി ബാങ്കുകള്‍ മാറരുത്.
നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  സ്മാര്‍ട്ട് ഫോണ്‍ വഴി  പണമിടപാടുകളും മറ്റ് ബാങ്കിംഗ് ഇടപാടുകളും സുഗമമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഓണ്‍ലൈന്‍ പണതട്ടിപ്പ് പോലുള്ള  പല ചതിക്കുഴികളും ഇതിലുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെയുള്ള  പ്രതിരോധ മാര്‍ഗങ്ങള്‍ ഐ.ടി. കോണ്‍ക്ലേവില്‍ ചര്‍ച്ചചെയ്തു .
ബാങ്കിംഗ് മേഖലയില്‍ കേരളം നടത്തിയ മാതൃകാപരമായ മുന്നേറ്റമാണ് കേരള ബാങ്കിന്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് 2019 നവംബര്‍ 29ന് നിലവില്‍ വന്ന കേരള ബാങ്ക് നാല് പൂര്‍ണ്ണ സാമ്പത്തിക വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍  ബിസിനസ്സില്‍ അറ്റലാഭം നേടികഴിഞ്ഞു. 2019 കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ ബാങ്കിന്റെ  സഞ്ചിത നഷ്ടം 1,151 കോടി രൂപയായിരുന്നു. ഈ അവസ്ഥയില്‍ നിന്നും  2023-24 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ അറ്റലാഭത്തിലേക്ക് ബാങ്കിന് എത്തിച്ചേരാനായി. ജനങ്ങള്‍ക്ക് ബാങ്കിലുള്ള വിശ്വസമാണ് ഇത് കാണിക്കുന്നത്.

നിക്ഷേപത്തിലും, വായ്പയിലും,  ബിസിനസിലും കേരള ബാങ്കിന് വളര്‍ച്ചയുണ്ടായി. ബാങ്കിന്റെ ആകെ  ബിസിനസ് ഏകദേശം 1, 22, 500 കോടി രൂപയാണ്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ മൊത്ത ബിസിനസ്സിന്റെ കണക്കെടുക്കുമ്പോള്‍ കേരള ബാങ്കിന് മൂന്നാം സ്ഥാനമാണ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് കേരള ബാങ്ക് ഒരു വഴിക്കാട്ടിയാണെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിന്റെ ഐ.ടി. സാങ്കേതികവിദ്യ  ന്യൂജനറേഷന്‍ ബാങ്കുമായി കിടപിടിക്കുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു.
കേരള ബാങ്കിന്റെ രൂപീകരണത്തോടനുബന്ധിച്ച് നടത്തിയ 14 ബാങ്കിങ് യൂണിറ്റുകളുടെ ഐ.ടി. ഇന്റഗ്രേഷനെ സംബന്ധിച്ചുള്ള വിശദമായ കേസ് സ്റ്റഡി റിപ്പോര്‍ട്ട് മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. കേരള ബാങ്കിന്റെ കൊച്ചി ആസ്ഥാനത്ത് രൂപീകൃതമാകാന്‍ പോകുന്ന സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഹബ്ബിന്റെ ധാരണപത്രം വ്യവസായ വകുപ്പ്  മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്.എച്ച് ജി ) വേണ്ടി കേരള ബാങ്ക് നബാര്‍ഡിന്റെ സഹകരണത്തോടുകൂടി പുറത്തിറക്കുന്ന മണി പേഴ്‌സ് മൊബൈല്‍ അപ്ലിക്കേഷനും,   മൈക്രോ എ. ടി.എം  മെഷീനുകളും ചടങ്ങില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ. വി. ഷാജി പുറത്തിറക്കി. ചടങ്ങില്‍ മേയര്‍  അഡ്വ. എം അനില്‍ കുമാര്‍, ഇന്‍ഫോസിസ് ഗ്ലോബല്‍ ഡെലിവറി ഹെഡ് സുധീര്‍ ബാബു, വിപ്രോ എം.ഡി. വിശാല്‍ ദീക്ഷിത്ത്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കേരള ബാങ്ക് സി.ഇ.ഒ ജോര്‍ട്ടി എം ചാക്കോ, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ (ഐ.ടി) എ.ആര്‍. രാജേഷ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ.എസ്.എഫ്.ഇ സി.ഇ.ഒ ഡോ. എസ്.കെ സനില്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു