കൊച്ചി മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍, മുത്തൂറ്റ് മിനി ഫിനാന്‍സ് സിഎസ്ആര്‍ പ്രോജക്ട് ചെയര്‍മാന്‍ റോട്ടേറിയന്‍ കെ. കെ ജോര്‍ജ്ജ് എന്നിവരില്‍ നിന്ന് ഒരു വര്‍ഷത്തെ ഡയലാസിസിനുളള ധനസഹായത്തിന്റെ ചെക്ക് ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ ഏറ്റുവാങ്ങി
കൊച്ചി: റോട്ടറി കൊച്ചി മിഡ്ടൗണിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിന്റെ സഹകരണത്തോടെ നിര്‍ദ്ധനരായ കിഡ്‌നി രോഗികളെ സഹായിക്കുന്നതിനായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം എറണാകുളം ലിസി ആശുപത്രിയ്ക്ക് കൈമാറി. കൊച്ചി മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍, മുത്തൂറ്റ് മിനി ഫിനാന്‍സ് സിഎസ്ആര്‍ പ്രോജക്ട് ചെയര്‍മാന്‍ റോട്ടേറിയന്‍ കെ. കെ ജോര്‍ജ്ജ് എന്നിവരില്‍ നിന്ന് ഒരു വര്‍ഷത്തെ ഡയലാസിസിനുളള ധനസഹായത്തിന്റെ ചെക്ക് ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ ഏറ്റുവാങ്ങി. റോട്ടറി കൊച്ചി മിഡ്ടൗണ്‍ സെക്രട്ടറി ഡോ. ബൈജു കുണ്ടില്‍, റൊട്ടേറിയന്‍ ടി.ടി തോമസ്, ബാബു ജോസഫ്, മുത്തൂറ്റ് മിനി ഫിനാന്‍സ് സി.ഇ.ഒ കെ. ഇ മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

