പൊറ്റക്കുഴി ചെറുപുഷ്പദേവാലയത്തില്‍ തിരുന്നാളിന് കൊടികയറി

കലൂര്‍ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട്  വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍  മോണ്‍. മാത്യു കല്ലിങ്കല്‍ കൊടിയേറ്റുന്നു
വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍  മോണ്‍. മാത്യു കല്ലിങ്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കൊച്ചി:  കലൂര്‍ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായയുടെ 99ാം ദര്‍ശനത്തിരുന്നാളിന് കൊടികയറി. വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍  മോണ്‍. മാത്യു കല്ലിങ്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യബലി, ജൂബിലി ലോഗോയുടെ പ്രകാശനം എന്നിവ നടന്നു. വേസ്പര ദിനമായ നാളെ (ഒക്ടോബര്‍ 04) വൈകുന്നേരം അഞ്ചിന്  നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക്  വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. ഒക്ടോബര്‍ അഞ്ചിന്  രാവിലെ ഒമ്പതിന് തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാ. ഹെന്റി പട്ടരുമഠത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.  തുടര്‍ന്ന് പ്രദക്ഷിണം,  രാത്രി 7.30 ന് ഫ്യൂഷന്‍ ഷോ എന്നിവയും ഉണ്ടാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു