എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയും ഭര്‍ത്താവ് നിതീഷ് സിന്‍ഹയും. വാരിയം റോഡിലുള്ള ഐ.എം.എ ബ്ലഡ് ബാങ്കില്‍ നേരിട്ടെത്തിയാണ് കളക്ടറും ഭര്‍ത്താവും രക്തദാനം നടത്തിയത്
കൊച്ചി : രക്തദാന വാരാചരണത്തിന്റെ ഭാഗമായി കുടുംബ സമേതം രക്തം ദാനം ചെയ്ത് മാതൃകയായി എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയും ഭര്‍ത്താവ് നിതീഷ് സിന്‍ഹയും. ഇന്നലെ രാവിലെ വാരിയം റോഡിലുള്ള ഐ.എം.എ ബ്ലഡ് ബാങ്കില്‍ നേരിട്ടെത്തിയാണ് കളക്ടറും ഭര്‍ത്താവും രക്തദാനം നടത്തിയത്. ബ്ലഡ് ബാങ്കില്‍ സെക്രട്ടറി ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ മേനോന്‍, ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. എം.എം.ഹനീഷ് എന്നിവര്‍ ചേര്‍ന്ന് കളക്ടറെ സ്വീകരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സ്വമേധയ രക്തം ദാനം ചെയ്യുന്നവരെ ആദരിക്കുന്നതിനുമായി ഒക്ടോബര്‍ മാസം ആദ്യ വാരം ദേശീയ രക്തദാന വാരമായി ആചരിച്ചുവരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രക്തദാനം ചെയ്യുന്നതായും ഇന്ന് (06.10.2025) ഐ.എം.എ ഹൗസില്‍ നടക്കുന്ന രക്തദാന വാരാചരണത്തില്‍ കൊച്ചിയിലെ രക്തദാതാക്കളുടെ ഗ്രൂപ്പില്‍ അംഗത്വം എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

