നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച്ച്. എച്ച്. ആര്‍ട്ട് സ്പേസസ് ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയാണ് കൊച്ചിമുസിരിസ് ബിനാലെ. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ തലക്കെട്ട്.
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന കൊച്ചിമുസിരിസ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന സംഘമാണ് ഡിസംബര്‍ 12 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്ന 110 ദിവസം നീണ്ടു നില്ക്കുന്ന കലാവിരുന്നിന്റെ ഭാഗമാകുന്നത്.
നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച്ച്. എച്ച്. ആര്‍ട്ട് സ്പേസസ് ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയാണ് കൊച്ചിമുസിരിസ് ബിനാലെ. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ തലക്കെട്ട്. കൊച്ചിയെന്ന നഗരത്തിന്റെ വൈവിദ്ധ്യം നിറഞ്ഞ പൈതൃകത്തിന്റെ പശ്ചാത്തലത്തില്‍ കലാസൃഷ്ടി നടത്തുന്നതിനാണ് ലോകമെമ്പാടും നിന്നുള്ള കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന 66 അംഗസംഘത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് ക്യൂററ്റോറിയല്‍ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള വ്യത്യസ്ത ശബ്ദങ്ങളുടെയും ആശയങ്ങളുടെയും പ്രതിനിധാനമാണ് കൊച്ചിമുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടികയെന്ന് കെബിഎഫ് ചെയര്‍പേഴ്സണ്‍ ഡോ. വേണു വി പറഞ്ഞു.
കൊച്ചിയുടെ കലാപരമായ പ്രാധാന്യത്തെ ആഘോഷിക്കുക മാത്രമല്ല മറിച്ച് വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്ക്കാരികമായ കൊടുക്കല്‍ വാങ്ങലുകളെ നിലനിറുത്താനുള്ള ദീര്‍ഘകാല കാഴ്ചപാടാണ് ബിനാലെ. പ്രാദേശിക സമൂഹവുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതുവഴി സമകാലീന കലയിലൂടെ ജനങ്ങളില്‍ സ്ഥിരമായ സ്വാധീനം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമകാലീന കലാലോകത്തെ വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങളുടെ ചടുലമായ കൂട്ടായ്മയാണ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടികയെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി.വൈവിദ്ധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെയും പുതിയ കാഴ്ചപ്പാടുകളെ സമന്വയിപ്പിക്കുന്ന സൃഷ്ടികളിലൂടെയും നിഖിലും എച്ച്എച്ച് ആര്‍ട്ട് സ്പേസസും ഇത് ശ്രദ്ധാപൂര്‍വം ആശയവല്ക്കരിച്ചിരിക്കുന്നു. ഒരു കലാകൂട്ടായ്മയെ ബിനാലെ പോലുള്ള ക്രിയാത്മക ഇടം നിര്‍മ്മിക്കാന്‍ ക്ഷണിക്കുന്നത് ഇത് ആദ്യമായാണ്. ഫോര്‍ ദി ടൈം ബീയിംഗ് എന്ന തലക്കെട്ട് പ്രാദേശികവും ആഗോളവുമായ സഹകരണങ്ങളെ കൃത്യമായ ചേരുവയില്‍ ഉള്‍പ്പെടുത്തി ബിനാലെയെ രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഏറെ സന്തോഷത്തോടെയാണ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക പുറത്തുവിടുന്നതെന്ന് കെബിഎഫ് സിഇഒ തോമസ് വര്‍ഗീസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ ആശയങ്ങള്‍ ആഴത്തിലുള്ള ചിന്തകളുടെ പ്രതിഫലനങ്ങളായി ഉരുത്തിരിഞ്ഞു വരുന്നത് കാണാനായി എന്നും അദ്ദേഹം പറഞ്ഞു.

