ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് കേരള ക്ലസ്റ്റര്‍
കൊച്ചി: തലയിലെയും കഴുത്തിലെയും അര്‍ബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല രൂപീകരിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് കേരള ക്ലസ്റ്റര്‍ എന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദര്‍, കേരള ക്ലസ്റ്റര്‍, ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷോണ്‍ ടി. ജോസഫ്, ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ആര്. വാരിയര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ക്ലസ്റ്റര്‍, ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാനാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ‘ഹബ്ആന്ഡ്സ്പോക്ക്’ മാതൃകയിലാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് അവര്‍ താമസിക്കുന്നയിടത്ത് നിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുതന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സയും തുടര്‍ചികിത്സയും ലഭിക്കും എന്നതാണ് പ്രത്യേകത. ‘ലോകോത്തര നിലവാരമുള്ളതും ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കാന്‍സര്‍ പരിചരണം കേരളത്തിലെ ഓരോ രോഗിക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓറല്‍ ഓങ്കോളജി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍, തൈറോയ്ഡ് കാന്‍സര്‍ ലാറിംഗോളജി, മിനിമലി ഇന്‍വേസിവ് സര്‍ജറി ആന്‍ഡ് റോബോട്ടിക് സര്‍ജറി യൂണിറ്റുകള്‍, സ്പീച്ച് ആന്‍ഡ് സോളോവിങ് റീഹാബിലിറ്റേഷന്‍, ഓങ്കോസൈക്കോളജി എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രോഗികളുടെ വിവരങ്ങളും പുരോഗതിയും ആഴത്തില്‍ മനസ്സിലാക്കുന്നതിനായി ഡാറ്റാ സയന്റിസ്റ്റുകളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ആഗോള കാന്‍സര്‍ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങളും. അന്താരാഷ്ട്ര നിലവാരമുള്ള ഇമ്മ്യൂണോതെറാപ്പി പ്രോട്ടോക്കോളുകള്‍ ചികിത്സാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംയുക്ത ട്യൂമര്‍ ബോര്‍ഡുകളും അക്കാദമിക് പ്രോഗ്രാമുകളും അനുബന്ധമായി നടത്തും. ‘അത്യാധുനിക സാങ്കേതികവിദ്യയും കേരളത്തില്‍ ആസ്റ്ററിനുള്ള വലിയ ആശുപത്രി നെറ്റ്വര്‍ക്കുമാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ശക്തി.ഓരോ മേഖലയിലും കണ്ടുവരുന്ന കാന്‍സറിന്റെ പ്രാദേശികമായ പ്രത്യേക പ്രവണതകള്‍ കൂടി കണ്ടെത്താനും രോഗി കേന്ദ്രീകൃതവും വ്യക്തിഗതവുമായ വിദഗ്ദ്ധ പരിചരണം നല്‍കാനും ഈ കേന്ദ്രത്തിന് കഴിയും. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമുള്ള തുക ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ചെയ്തുനല്‍കും. വായിലെയും ഉമിനീര് ഗ്രന്ഥിയിലെയും അര്‍ബുദ പരിചരണത്തിന് അത്യാധുനിക സൗകര്യങ്ങളാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഉള്ളത്. തലയിലും കഴുത്തിലും ഉണ്ടാകുന്ന അര്‍ബുദങ്ങള്‍ക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കാന്‍ ഈ പ്രോഗ്രാമിന് കീഴില്‍ നൂതന സാങ്കേതികവിദ്യയും മള്‍ട്ടിഡിസിപ്ലിനറി സമീപനവും ഉണ്ടായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

