ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിലെ ഏറ്റവും ക്രിയാത്മകമായതാണ് ലാന്‍ഡ് പൂളിംഗ്.
കൊച്ചി: ഇന്‍ഫോപാര്‍ക്ക് ഫേസ് മൂന്നിനായി ലാന്‍ഡ് പൂളിംഗ് വ്യവസ്ഥയില്‍ ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസന ഭാവിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായനിയമകയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലാന്‍ഡ് പൂളിംഗിലൂടെ ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് ചുമതല വഹിക്കുന്ന ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മന്റ് അതോറിറ്റി) ലാന്‍ഡ് പൂളിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിലെ ഏറ്റവും ക്രിയാത്മകമായതാണ് ലാന്‍ഡ് പൂളിംഗ്. ഇന്‍ഫോപാര്‍ക്കിന് സ്വന്തം വിഭവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു അധ്യക്ഷത വഹിച്ചു.നിര്‍ദ്ദിഷ്ട ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ എഐ സിറ്റിയെന്ന ആശയം ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. ലാന്‍ഡ് പൂളിംഗ്, എഐ സിറ്റി കോണ്‍സെപ്ട് എന്നിവ അടങ്ങിയ ബുക്ക് ലെറ്റ് എറണാകുളം ജില്ല അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ജിസിഡിഎ ചെയര്മാന് കെ ചന്ദ്രന് പിള്ള, ജിസിഡിഎ സെക്രട്ടറി എം വി ഷാരി, എക്സിക്യൂട്ടീവ് കമിറ്റി അംഗം എ. ബി സാബു സംസാരിച്ചു.

