ലോക ഒക്യുപേഷണല്‍ തെറാപ്പി ദിനം ആചരിച്ചു; മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു 

തിരുവനന്തപുരത്ത്  നടന്ന ആഘോഷ പരിപാടികള്‍, മുന്‍ മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു 
തിരുവനന്തപുരം:  കേരള ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷനും (കോട്ട) ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷനും (അയോട്ട) സംയുക്തമായി, ലോക ഒക്യുപേഷണല്‍ തെറാപ്പി ദിനം ആചരിച്ചു.  തിരുവനന്തപുരത്ത്  നടന്ന ആഘോഷ പരിപാടികള്‍, മുന്‍ മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  കേരള സ്‌റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, എം. അബ്ദുനാസര്‍ മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ കേരള ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്റെ പുതിയ മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ വേദിയാണ് കോട്ട കമ്മ്യൂണിറ്റി മൊബൈല്‍ ആപ്പ്. അംഗങ്ങള്‍ക്കിടയിലെ ബന്ധം, സഹകരണം, സേവനങ്ങളുടെ ലഭ്യത എന്നിവ വര്‍ദ്ധിപ്പിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം.

സര്‍ക്കാര്‍, സ്വകാര്യ തലങ്ങളില്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ എവിടെയെല്ലാം പ്രാക്ടീസ് ചെയ്യുന്നു, അംഗത്വ സ്റ്റാറ്റസ് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്ടെത്താനുള്ള സൗകര്യവും ലഭ്യമാണ്. അംഗങ്ങള്‍ക്ക് ഒക്യുപേഷണല്‍ തെറാപ്പി സംബന്ധമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനുള്ള, കമ്മ്യൂണിറ്റി ഫോറവും, വിവിധ വ!ര്‍ക്ക്‌ഷോപ്പുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. ഒക്യുപേഷണല്‍ തെറാപ്പി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെയും, കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ ഈ വര്‍ഷത്തെ റാങ്ക് ജേതാക്കളേയും ചടങ്ങില്‍ ആദരിച്ചു. ഓള്‍ ഇന്ത്യ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്‌സ് അസോസിയേഷന്‍ ഓണററി സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കോട്ട പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ്,  സെക്രട്ടറി ഡോ. സ്മൃതി ജോസ് സി,  അയോട്ട ഓണററി സെക്രട്ടറി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, സംഘാടക സമിതി അധ്യക്ഷന്‍ ഡോ. വിനിത് ഡാനി ജോസഫ്, സംഘാടക സമിതി സെക്രെട്ടറി  ഡോ. ജോസഫ് ബോസ്, ഡോ. അന്ന ഡാനിയേല്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍), ഡോ. മുഹമ്മദ് ഷെരീഫ് (കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് പ്രൊഫഷന്‍) തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു