31ന് രാവിലെ 9.30ന് സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ പതാക ഉയര്‍ത്തും 10.30ന് രാജ്യാന്തര ഫെയര്‍ ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും
കൊച്ചി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2, തിയതികളിലായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി കെ.എം ജലീല്‍, വര്‍ക്കിങ് പ്രസിഡന്റ് റോയ് പാലത്ര, വര്‍ക്കിങ് ജനറല്‍ സെക്രട്ടറി മൊയ്തു വരമംഗലത്ത്, വര്‍ക്കിങ് സെക്രട്ടറി ജോയ് പഴയമഠം, സെക്രട്ടറി ഹാഷിം കോന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 31ന് രാവിലെ 9.30ന് സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ പതാക ഉയര്‍ത്തും 10.30ന് രാജ്യാന്തര ഫെയര്‍ ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും സംസ്ഥാന ചെയര്‍മാന്‍ ബി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.
എം.എല്‍.എമാരായ റോജി. എം. ജോണ്‍, കെ.ജെ. മാക്‌സി, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജി.ജെ.സി ചെയര്‍മാന്‍ രാജേഷ് റോക്കോ ഡെ, വൈസ് ചെയര്‍മാന്‍ അവിനാഷ് ഗുപ്ത എന്നിവര്‍ പങ്കെടുക്കും. നവംബര്‍ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.ഇറ്റലി, തുര്‍ക്കി, സിംഗപ്പൂര്‍, ദുബൈ, ചൈന തുടങ്ങി വിദേശ നിര്‍മ്മിതമായ ആഭരണ സ്റ്റാളുകളും, ജയ്പൂര്‍ ട്രഡീഷണല്‍, രാജ്‌കോട്ട്, കൊല്‍ക്കത്ത തുടങ്ങി ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളും. ആഭരണമൊത്ത വ്യാപാരികളും ജ്വല്ലറി ഫെയറില്‍ പങ്കെടുക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 150ലേറെ സ്റ്റാളുകള്‍ ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ വിപണിയില്‍ ട്രന്‍ഡായിട്ടുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍, 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങള്‍ക്ക് പുറമെ രത്‌നാഭരണങ്ങളും, പ്ലാറ്റിനം, വൈറ്റ്, റോസ് ഗോള്‍ഡ്, വെള്ളി ആഭരണങ്ങളും പ്രദര്‍ശനത്തിനുണ്ടാവും. ചെറുകിട വ്യാപാരികള്‍ക്ക് ഇത്തരം ആഭരണ പ്രദര്‍ശനം ഭാവി വ്യാപാരത്തിന് മുതല്‍കൂട്ടാവുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

