അടിസ്ഥാന സൗകര്യ വികസനം; ഡിപി വേള്‍ഡ് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും

ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഡിപി വേള്‍ഡ് ഒപ്പുവച്ച അഞ്ച് ധാരണാപത്രങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിക്ഷേപങ്ങള്‍.
കൊച്ചി: കയറ്റുമതിയ്ക്കും ആഭ്യന്തര വ്യാപാരത്തിനും കരുത്തുപകരുന്ന തങ്ങളുടെ സംയോജിത വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ ഡിപി വേള്‍ഡ്. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ ഡിപി വേള്‍ഡ് ഇന്ത്യയില്‍ നിക്ഷേപിച്ച 3 ബില്യണ്‍ ഡോളറിന് പുറമേയാണിത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖല ശക്തിപ്പെടുത്തുന്നതിലും, മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലും, ആഗോള വ്യാപാരത്തില്‍ രാജ്യത്തിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ നിക്ഷേപങ്ങള്‍.
ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ ഡിപി വേള്‍ഡ് ഒപ്പുവച്ച അഞ്ച് ധാരണാപത്രങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിക്ഷേപങ്ങള്‍. ഇത്  ഇന്ത്യയുടെ സമുദ്രവ്യാപാര, ലോജിസ്റ്റിക് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഗോള വ്യാപാരത്തില്‍ രാജ്യത്തിന്റെ സ്ഥാനം ദൃഢമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഡിപി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. ഇന്ത്യാ മാരിടൈം വീക്കില്‍ ഡിപി വേള്‍ഡ് ഒപ്പുവച്ച ധാരണാപത്രങ്ങളില്‍ ഗ്രീന്‍ കോസ്റ്റല്‍ ഷിപ്പിംഗ്, കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, നൈപുണ്യ വികസനം, കൂടുതല്‍ മെച്ചപ്പെട്ട ചരക്കുനീക്കം എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ 200 ലധികം സ്ഥലങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഡിപി വേള്‍ഡിന്റെ ശൃംഖല രാജ്യത്ത് നേരിട്ടും അല്ലാതെയും 24,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു