ചുരുങ്ങിയത് ആയിരം രൂപയും അതിനു മുകളില്‍ ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാമെന്ന് ഫണ്ട് മാനേജര്‍ അര്‍ജുന്‍ ഖന്ന പറഞ്ഞു
കൊച്ചി: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കൊട്ടക് റൂറല്‍ ഓപ്പോര്‍ച്യുണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു. അപക്ഷേിക്കാനുള്ള അവസാന തീയതി നവംബര്‍ 20. ചുരുങ്ങിയത് ആയിരം രൂപയും അതിനു മുകളില്‍ ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാമെന്ന് ഫണ്ട് മാനേജര്‍ അര്‍ജുന്‍ ഖന്ന പറഞ്ഞു. എസ്‌ഐപി പര്‍ച്ചേസുകള്‍ക്ക് ചുരുങ്ങിയ നിക്ഷേപത്തുക 500 രൂപ.
ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വന്‍മാറ്റങ്ങള്‍ നടപ്പാക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് ഇ്ന്‍ഡെക്‌സ് നിഫ്റ്റി റൂറല്‍ ഇന്‍ഡെക്‌സ് ആയിരിക്കുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി എം.ഡി നിലേഷ് ഷാ പറഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ച കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്നും ഇന്ത്യയുടെ ഗ്രാമങ്ങള്‍ വന്‍മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kotakmf.com.1998ല്‍ പ്രവര്‍ത്തനമാരംഭിച്ച കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് 2025 സെപ്തംബര്‍ 25ലെ കണക്കുകള്‍ പ്രകാരം 76.84 ലക്ഷം യുണീക് പോര്‍ട്‌ഫോളിയോസ് ഉണ്ട്. രാജ്യത്തെ 107 പട്ടണങ്ങല്‍ലായി 119 ശാഖകളുണ്ട്.

