റീഫണ്ടബിള്‍ തുകയായ 1000രൂപ നല്‍കി പ്രയോറിറ്റി പാസ് വഴി പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ഐക്യു ടിഡ്യുഎസ് 1ഇ ഇയര്‍ബഡുകള്‍ സൗജന്യമായി ലഭിക്കും
കൊച്ചി : ഹൈപെര്‍ഫോമന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യുവിന്റെ പുതിയ ഫ് ളാഗ്ഷിപ്പ് മോഡലായ ഐക്യു 15 നവംബര്‍ 26ന് വിപണിയിലെത്തുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഇന്നൊവേഷനില്‍ പുതിയ തരംഗം തീര്‍ക്കുന്നതാണ് ഈ ഫോണെന്നും നിരവധി ഫീച്ചറുകളോടെ സമാനതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 20 മുതല്‍ ഐക്യു 15ന്റെ പ്രീ-ബുക്കിംഗ് ആരംഭിക്കും. റീഫണ്ടബിള്‍ തുകയായ 1000രൂപ നല്‍കി പ്രയോറിറ്റി പാസ് വഴി പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ഐക്യു ടിഡ്യുഎസ് 1ഇ ഇയര്‍ബഡുകള്‍ സൗജന്യമായി ലഭിക്കും, കൂടാതെ 12മാസത്തെ അധിക വാറന്റിയും സ്വന്തമാക്കാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന എന്ന രീതിയില്‍ പരിമിതമായ പ്രയോരിറ്റി പാസുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസ്സറാണ് ഐക്യു 15ന് ശക്തി പകരുന്നത്.

