നേത്ര ചികിത്സ ക്യാമ്പും പ്രിവിലേജ് കാര്‍ഡ് വിതരണവും നടത്തി

എറണാകുളം പ്രസ്‌ക്ലബ് ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം ഐ എം എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ നിര്‍വഹിക്കുന്നു. ടി. ജെ വിനോദ് എം.എല്‍.എ പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍, ഹുസ്സൈന്‍ കൊടിഞ്ഞി, ഐ ഫൗണ്ടേഷന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷന്‍ റീജിയണല്‍ മാനേജര്‍ എയ്‌ജോ ജോസഫ് തുടങ്ങിയവര്‍ സമീപം.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നേത്ര ചികില്‍സാ ക്യാമ്പ് ടി.ജെ വിനോദ് എം.എല്‍.എയും പ്രിവിലേജ് കാര്‍ഡ്  വിതരണോദ്ഘാടനം ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവലും നിര്‍വഹിച്ചു.
കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബ് ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി നേത്ര ചികിത്സ ക്യാമ്പും പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കായി ഐ ഫൗണ്ടേഷന്‍ ആശുപത്രി നല്‍കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നേത്ര ചികില്‍സാ ക്യാമ്പ് ടി.ജെ വിനോദ് എം.എല്‍.എയും പ്രിവിലേജ് കാര്‍ഡ്  വിതരണോദ്ഘാടനം ഐ.എം.എ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവലും നിര്‍വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പ്രവീണ്‍ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷന്‍ റീജിയണല്‍ മാനേജര്‍ എയ്‌ജോ ജോസഫ്, പ്രസ്‌ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി ടി. പി പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു