ഇസാഫ് ബാങ്കിന്റെ 788ാമത് ശാഖ എളമക്കരയിൽ തുറന്നു.

ഇസാഫ് ബാങ്കിന്റെ 788 -മത് ശാഖ എളമക്കരയിൽ തുറന്നു. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ 788ാമത് ശാഖ എളമക്കര കെ.വി.വി.ഇ.എസ് വ്യാപാര ഭവനിൽ ബാങ്ക് ചെയർമാൻ പി.ആർ രവി മോഹൻ ഉദ്ഘാടനം ചെയ്യുന്നു. വിക്രമൻ അമ്പലക്കാട്ട്, അദ്ബുൾ റഹ്മാൻ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം

കൊച്ചി : തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ 788ാമത് ശാഖ ഉദ്ഘാടനം ചെയ്തു. എറണാകുളം എളമക്കര കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മൂന്നാമത് വ്യാപാര ഭവന്റെ ഒന്നാം നിലയിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ചെയർമാൻ പി.ആർ രവി മോഹൻ നിർവഹിച്ചു. എടിഎം ഉദ്ഘാടനം പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ ചർച്ച് വികാരി ഫാദർ പാട്രിക് ഇലവുങ്കലും, ലോക്കർ ഉദ്ഘാടനം ഇടത്തല അൽ-ആമീൻ റിട്ട. പ്രിൻസിപ്പാൾ അദ്ബുൾ റഹ്മാനും, ടെല്ലർ കൗണ്ടർ ഉദ്ഘാടനം എളമക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ഹരികൃഷ്ണനും നിർവ്വഹിച്ചു. ഇടപാടുകാരെ കുടുംബാംഗങ്ങളായാണ് ബാങ്ക് പരിഗണിക്കുന്നതെന്നും, അവശ്യമെങ്കിൽ സേവനം വീട്ടുപടിക്കൽ വരെ നൽകാൻ സന്നദ്ധരാണെന്നും ചെയർമാൻ പി.ആർ.രവി മോഹൻ പറഞ്ഞു. ചടങ്ങിൽ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഡയറക്ടർ വിക്രമൻ അമ്പലക്കാട്ട്, ഇസാഫ് റീജണൽ മാനേജർ പ്രദീഷ് നായർ, ക്ലസ്റ്റർ ഹെഡ് ശ്രീജേഷ് ഗംഗാധരൻ, കെ.വി. വി.ഇ.എസ് എളമക്കര യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു