ആര്‍ക്കൈറ്റും റിപെയര്‍ കൊച്ചി ഇന്നോവേഷന്‍സും കൈകോര്‍ക്കുന്നു

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആര്‍ക്കൈറ്റ്  സ്‌കൂള്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷനും  റിപെയര്‍ കൊച്ചി റിനോവേഷന്‍സും സഹകരിക്കുന്നതിന്റെ ഭാഗമായുള്ള ധാരണാപത്രം റിപെയര്‍ റെനോവേഷന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ക്കിടെക്ട് ശ്യാം ആര്‍ക്കൈറ്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ നിബിന്‍ ലൂക്ക് മാത്യുവിന് കൈമാറുന്നു.ചീഫ് ഗ്രോത്ത് ഓഫീസര്‍ എഞ്ചിനീയര്‍ എസ്. മുഹമ്മദ് സജിനും മറ്റ് ഉദ്യോഗസ്ഥരും സമീപം.
ഇരുവരും തമ്മിലുള്ള സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌റൂം പഠനം വഴി ലഭിക്കുന്നഅറിവുകളെ വ്യവസായ പദ്ധതികളില്‍ പ്രായോഗിക പരിശീലനം ലഭിക്കുന്നതിന് സഹായിക്കും
കൊച്ചി:  സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ കൊച്ചിയിലെ ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷനും  റിപെയര്‍ കൊച്ചി റിനോവേഷന്‍സും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. കെട്ടിട നവീകരണം, ഇന്റീരിയര്‍ നിര്‍മാണം, പരിപാലനം എന്നീ മേഖലകളിലെ മുന്‍ നിര സ്ഥാപനമാണ് റിപെയര്‍ കൊച്ചി റിനോവേഷന്‍.ആര്‍ക്കൈറ്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ നിബിന്‍ ലൂക്ക് മാത്യു, ചീഫ് ഗ്രോത്ത് ഓഫീസര്‍ എഞ്ചിനീയര്‍ എസ്. മുഹമ്മദ് സജിന്‍, റിപെയര്‍ റെനോവേഷന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ക്കിടെക്ട് ശ്യാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്‌റൂം പഠനം വഴി ലഭിക്കുന്ന  അറിവുകളെ  വ്യവസായ പദ്ധതികളില്‍  പ്രായോഗിക പരിശീലനം ലഭിക്കുന്നതിന് ഇത് സഹായകരമാകുമെന്ന് ആര്‍ക്കൈറ്റ്  ടെക്‌നിക്കല്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ നിബിന്‍ ലൂക്ക് മാത്യു, റിപെയര്‍ റെനോവേഷന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ക്കിടെക്ട് ശ്യാം എന്നിവര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു