കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205 സംഘടിപ്പിക്കുന്ന സാന്താ റണ്‍ കൊച്ചിയുടെ ആറാം പതിപ്പ് കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ ഡക്കര്‍ ബസ്സില്‍ നടത്തിയ നഗര യാത്ര കൊച്ചി മെട്രോ എം. ഡി ലോക്നാഥ് ബെഹ്റ ഫ്ളാഗ് ഓഫ് ചെയ്തു.
പ്രത്യേക അവകാശങ്ങളുള്ള കുട്ടികള്‍ക്ക് സന്തോഷം പകരാനും അവര്‍ക്ക് മികച്ച കാഴ്ചകളൊരുക്കാനും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് നൈറ്റ്സ് തയ്യാറാക്കിയ യാത്ര അഭിനന്ദനാര്‍ഹമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് നൈറ്റ്സ് പ്രസിഡന്റ് ബിജു എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്സ് വിറ്റി തോമസ്, ഡിസ്ട്രിക്ട് ഡയറക്ടര്‍ സുദിന് വിളങ്ങാടന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ രമേഷ് കൊങ്ങാട്ടില്‍, ക്യുബിക്കോണ് കമ്പനിയിലെ ബിജു, സോന, സിയ തുടങ്ങിയവര്‍ ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
ഡിസംബര്‍ 7ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ സാന്താ റണ്‍ നടക്കുക. ഓട്ടിസത്തെ കുറിച്ചുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ടാണ് റോട്ടറി കൊച്ചിന് നൈറ്റ്സ് ട്രസ്റ്റ് സാന്താ റണ്‍ സംഘടിപ്പിക്കുന്നത്.

