അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോലഞ്ചേരിയില്‍ 30 മുതല്‍

കേരളത്തിലെ പ്രമുഖ ക്ലബ്ബുകള്‍ ആയ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. കൂടാതെ 19  വയസ്സില്‍ താഴെയുളള കോലഞ്ചേരിക്ക് സമീപത്തുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 8 ടീമുകളുടെ മത്സരവും നടക്കും.
കോലഞ്ചേരി: കോലഞ്ചേരി കെ.സി.സി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സി.വി. ജേക്കബ് മെമ്മോറിയല്‍ സിന്തെറ്റ് കപ്പിനു വേണ്ടിയുള്ള അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 30 മുതല്‍ മുതല്‍ ഡിസംബര്‍ ആറുവരെ കോലഞ്ചേരി സെന്റ് പിറ്റേഴ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖ ക്ലബ്ബുകള്‍ ആയ എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. കൂടാതെ 19  വയസ്സില്‍ താഴെയുളള കോലഞ്ചേരിക്ക് സമീപത്തുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 8 ടീമുകളുടെ മത്സരവും നടക്കും. എല്ലാദിവസവും വൈകിട്ട് 6 മണിക്ക് കുട്ടികളുടെ മത്സരവും 8 മണിക്ക് പ്രൊഫഷണല്‍ മത്സരങ്ങളും ആണ് നടക്കുക. നവംബര്‍ 30 ന്  ഏലിയാമ്മ  ജേക്കബ് മല്‍സരം ഉദ്ഘാടനം ചെയ്യും.

കുന്നത്തുനാട് എം.എല്‍.എ.  പി. വി ശ്രീനിജന്‍, സിന്തെറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ വിജു ജേക്കബ്, സിന്തെറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജു ജേക്കബ്, ഫാദര്‍ ജേക്കബ് കുര്യന്‍ (ചെയര്‍മാന്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ ബോര്‍ഡ്), സി.ജി രതീഷ്  (ചീഫ് മാനേജര്‍ കേരള ഗ്രാമിണ ബാങ്ക്), അഡ്വ. മാത്യു പി. പോള്‍ (മാനേജര്‍, കോലഞ്ചേരി സെന്റ് പിറ്റേഴ്‌സ് സ്‌കൂള്‍) തുടങ്ങിയവര്‍ സംസാരിക്കും. ഉദ്ഘാടനദിവസം ആസ്റ്റര്‍ മെഡിസിറ്റി ബെനിഫിക്ക കൊടുങ്ങല്ലൂരും പ്ലേ ബോയ് തൃശൂരും തമ്മില്‍ ഏറ്റുമുട്ടും, എഫ് സി കാലിക്കറ്റ്, ബേസിക് പെരുമ്പാവൂര്‍ ,അറേബ്യന്‍ പാലസ് ഇടപ്പിള്ളി , ചീനിക്കാസ് ചാലക്കൂടി, സ്‌പോര്‍ട്‌സ് സ്‌റ്റോര്‍ കോലഞ്ചേരി, യൂണിവേഴ്‌സല്‍ കളമശ്ശേരി എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.സെന്റ് ജോസഫ് എച്ച് എസ് എസ് കിഴക്കമ്പലം, മാര്‍ സ്റ്റീഫന്‍ എച്ച്. എസ്. എസ് വാളകം, സെന്റ് പീറ്റേഴ്‌സ് എച്ച്. എസ്. എസ് കോലഞ്ചേരി, തര്‍ബിയത് എച്ച.് എസ്, മൂവാറ്റുപുഴ ,ആര്‍ എം എച്ച് എസ്, വടവുകോട് ,ഗവണ്മെന്റ് എച്ച് എസ് എസ് കടയിരുപ്പ്, മാര്‍ കുറിലോസ് പട്ടിമറ്റം, എബനേസര്‍ എച്ച് എസ് എസ് വീട്ടൂര്‍ എന്നിവരാണ്  19 വയസ്സിന് താഴെയുള്ള സ്‌കൂള്‍ ടീമുകള്‍. കെ സി സി സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ജോജി എളൂര്‍, ട്രഷറര്‍ ബെന്‌നി എം പി വൈസ് പ്രസിഡന്റ് ഷാജു പോള്‍, നിബു പീറ്റര്‍, തോമസ് എളു സുനില്‍ ജോര്‍ജ്, ബേസില്‍ പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍
പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു