സാന്താറണ്‍ കൊച്ചി:  ജേഴ്‌സി പ്രകാശനം ചെയതു 

ഡിസംബര്‍ 7ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ സാന്താ റണ്‍ നടക്കുക.
കൊച്ചി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ് സാന്താ റണ്ണിന്റെ ജേഴ്‌സി ചലച്ചിത്ര താരവും താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്‍ പ്രകാശനം ചെയ്തു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ് പ്രസിഡന്റ് വിജു എബ്രഹാം, സെക്രട്ടറി അലക്‌സ് വിറ്റി തോമസ്, രഞ്ജിത്ത് വാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡിസംബര്‍ 7ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ സാന്താ റണ്‍ നടക്കുക. ഓട്ടിസത്തെ കുറിച്ചുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ടാണ് റോട്ടറി കൊച്ചിന്‍ നൈറ്റ്‌സ് ട്രസ്റ്റ് സാന്താ റണ്‍ സംഘടിപ്പിക്കുന്നത്.ആറു വര്‍ഷത്തിനിടെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി രണ്ട് സെന്‍സറി പാര്‍ക്കുകള്‍ സജ്ജമാക്കുകയും അവരുടെ ക്ഷേമത്തിനായി വീട് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിക്കൊടുക്കുന്നത് കൂടാതെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട നിരവധി പ്രവര്‍ത്തനങ്ങളും നടപ്പാക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു