കേരള ജെം ആന്റ് ജ്വല്ലറി ഷോ അഞ്ച് മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി  അഹമ്മദ്, കല്യാണ്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ എന്നിവര്‍ ഡിസംബര്‍ അഞ്ചിന് കേരള ജെം ആന്റ് ജ്വല്ലറി ഷോ ഉദ്ഘാടനം ചെയ്യും
കൊച്ചി:  18ാമത് കേരള ജെം ആന്റ് ജ്വല്ലറി ഷോ (KGJS EXPO 2025) ഡിസംബര്‍ 5 മുതല്‍ 7 വരെ അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ  ബിടുബി ജ്വല്ലറി പ്രദര്‍ശനം ദക്ഷിണേന്ത്യയില്‍ തന്നെ സുപ്രധാന ആഭരണ വ്യവസായ മേളയാണ്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി  അഹമ്മദ്, കല്യാണ്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ എന്നിവര്‍ ഡിസംബര്‍ അഞ്ചിന് കേരള ജെം ആന്റ് ജ്വല്ലറി ഷോ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 183 പ്രദര്‍ശകരാണ്  സ്വര്‍ണം, പ്ലാറ്റിനം, ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങളുടെ മനോഹര ശേഖരങ്ങളുമായി മേളയില്‍ പങ്കെടുക്കുന്നത്.ആഭരണ നിര്‍മ്മാണത്തിലെ വിവിധ സംസ്ഥാനങ്ങളുടെ  കലാപാരമ്പര്യം, സാങ്കേതിക വിദ്യാ നവീകരണം എന്നിവ അറിയാനും പങ്കുവെക്കാനുമുള്ള സമഗ്ര വേദിയാണ് എക്‌സ്‌പോ. ഏറ്റവും പുതിയ യന്ത്രോപകരണങ്ങള്‍, സാങ്കേതിക ഉപകരണങ്ങള്‍, സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിസ്റ്റങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനെത്തും. ആഭരണ നിര്‍മാതാക്കള്‍, ഹോള്‍സെയിലര്‍മാര്‍, റീട്ടെയ്‌ലര്‍മാര്‍, ഡിസൈനര്‍മാര്‍, ആര്‍ട്ടിസന്‍മാര്‍, യന്ത്രോപകരണ വിതരണക്കാര്‍, സാങ്കേതിക സേവന ദാതാക്കള്‍ എന്നിവയെ ഒരുമിപ്പിക്കുന്ന ശക്തമായ ബിസിനസ് നെറ്റ്‌വര്‍ക്ക് വേദിയാണെന്ന്  കെ.ജി. ജെ.എസ് എന്ന്  എക്‌സ്‌പോ മാനേജിംഗ് ഡയറക്ടര്‍ പി. വി ജോസ് പറഞ്ഞു.

ഈ വര്‍ഷം 5000ത്തിലധികം റീട്ടെയില്‍ ജ്വല്ലറി വ്യാപാരികളും പ്രൊഫഷണലുകളും സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യാപാരികള്‍ക്കൊപ്പം, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരികളും മറ്റു പ്രതിനിധികളും  പ്രദര്‍ശന നഗരിയിലെത്തും. പാരമ്പര്യ ഇന്ത്യന്‍ ആഭരണകലയുടെ മികവും ആഭരണ നിര്‍മാണ,റീട്ടെയില്‍ രംഗത്ത് വരുന്ന ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും ഒരുമിച്ച് അവതരിപ്പിക്കാനാണ് ഈ എഡിഷന്റെ ലക്ഷ്യമെന്നും  പി. വി. ജോസ് പറഞ്ഞു. ഡിസംബര്‍ 6നു വൈകുന്നേരം ആഭരണ വ്യവസായ രംഗത്ത് മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അവാര്‍ഡ് നൈറ്റ് നടക്കുമെന്ന് ഡയറക്ടര്‍ സുമേഷ് വധേര അറിയിച്ചു. ബിടുബി ഇവന്റ് ആയതിനാല്‍ അംഗീകൃത വ്യാപാരികള്‍ക്കും, ആര്‍ട്ടിസന്‍സിനും, പ്രതിനിധികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ലഭിക്കില്ല. പ്രോഗ്രാം ഡയറക്ടര്‍ മില്‍ട്ടണ്‍ ജോസ്,  ചീഫ് പ്രോഗ്രാം ഓഫീസര്‍ ബി.എല്‍ ആന്റണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു