കൊച്ചി : ആയാസരഹിത പ്രസവവും നവജാത ശിശുപരിപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘സണ്‍റൈസ് ഹാവന്’ എന്ന പേരില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഗർഭധാരണം മുതല്‍ നവജാത ശിശുവിനു മൂന്നു മാസങ്ങൾക്കുള്ളിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്പ്പുവരെ നല്കി അമ്മയുടെയും കുഞ്ഞിന്റെയും സമഗ്രപരിചരണം ഉറപ്പാക്കുന്ന സംവിധാനമായ സണ്‍റൈസ് ഹാവന്റെ ഉദ്ഘാടനം ദമ്പതികളും ചലചിത്ര പ്രവര്‍ത്തകരുമായ രാഹുല്‍ രാമചന്ദ്രന്, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് അധ്യക്ഷത വഹിച്ചു. ഡോ.സോണിയ ഫര്ഹാന്, ഡോ. എബി കെ. കോശി, ഡോ. സുമി പീറ്റര്‍ മരിയ, ഡോ. ഷെമിനി സലീം, ഡോ. ശോഭ പ്രഭാകരന്, ഡോ. രാജീവ് ജയദേവന്, സിനിമാതാരം അപ്പാനി ശരത്ത്,രേഷ്മ ശരത്ത്, ബി. റഹ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

