പുതിയ പരിശീലന ക്യാമ്പസുമായി സിഎംസി ; മാരിടൈം അക്കാദമി ഉദ്ഘാടനം ചെയ്തു

സി.എം.സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പുതിയ പരിശീലന ക്യാമ്പസായ സി.എം.സി മാരിടൈം അക്കാദമിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്  ശ്യാം ജഗന്നാഥന്‍  ഐഎഎസ് നിര്‍വ്വഹിക്കുന്നു.   എസ്. ഐ നാഥന്‍, സതീഷ് ഹൊന്നക്കട്ടെ തുടങ്ങിയവര്‍ സമീപം
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്  ശ്യാം ജഗന്നാഥന്‍  ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കൊച്ചി:  സി.എം.സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പുതിയ പരിശീലന ക്യാമ്പസായ സി.എം.സി മാരിടൈം അക്കാദമി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. വിലിംങ്ടണ്‍ ഐലന്‍ഡിലെ മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്  ശ്യാം ജഗന്നാഥന്‍  ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരക്ഷാ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ യുവനാവികര്‍ മുന്‍ഗണന നല്‍കണമെന്ന് ശ്യാം ജഗന്നാഥന്‍ പറഞ്ഞു.
സുരക്ഷ കേവലം നിയമം മാത്രമല്ല മറിച്ച് ദിവസേന ജീവിതത്തില്‍ പിന്തുടരേണ്ട സംസ്‌ക്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിന്‍ പോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സതീഷ് ഹൊന്നക്കട്ടെ, മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഓഫിസര്‍ ജെ. സെന്തില്‍കുമാര്‍, സിഎംസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ എസ്. ഐ നാഥന്‍, സി.എം.സി അക്കാഡമി പ്രിന്‍സിപ്പാള്‍ ക്യാപ്റ്റന്‍ അജിത് കുമാര്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു